ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ തങ്ങളുടെ ഹോം മത്സരത്തിൽ ഹൈദരാബാദ് എഫ് സിക്കെതിരെ അപ്രതീക്ഷിതമായി പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത മത്സരങ്ങളിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ്.
ഈ മാസത്തിലെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ആയിരിക്കും നവംബർ 24ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത ഐഎസ്എൽ മത്സരം അരങ്ങേറുന്നത്. നവംബർ 24ന് സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.
നവംബർ 28ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത ഹോം മത്സരത്തിൽ എഫ്സി ഗോവയെയും ബ്ലാസ്റ്റേഴ്സ് നേരിടും. അതുകഴിഞ്ഞ് വരുന്ന ബ്ലാസ്റ്റേഴ്സിന്റെ രണ്ട് എവേ മത്സരങ്ങളിൽ എതിരാളികൾ ബംഗ്ലൂരു എഫ്സിയും മോഹൻ ബഗാനുമാണ്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെ നിർണായകരമായ മത്സരങ്ങളാണ് മുന്നിലുള്ളത്.
Also Read – മോനേ നിഖിലേ പറഞ്ഞ വാക്ക് പാലിക്കണം!! ബ്ലാസ്റ്റേഴ്‌സ് ആരാധകർ കലിപ്പിലാണ്..