ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഇന്ന് കൊച്ചിയിലെ സ്വന്തം ആരാധകർ മുന്നിൽ കൊൽക്കത്തയിലെ കൊമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനു മുൻപായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകൻ ഈസ്റ്റ് ബംഗാൾ ടീമിനെയും താരങ്ങളുടെയും ശക്തിയും ബലഹീനതയും എല്ലാം വിശകലനം ചെയ്തിട്ടുണ്ടെന്നും തങ്ങൾക്ക് തന്ത്രങ്ങൾ ഉണ്ടെന്നും വ്യക്തമാക്കി.
Also Read – ബ്ലാസ്റ്റേഴ്സിനെതീരെ അത് ചെയ്യാൻ പാടില്ലായിരുന്നു, അതിരുവിട്ടുപോയെന്ന് ബ്ലാസ്റ്റേഴ്‌സ് താരം..
“ഞങ്ങൾ എതിരാളിയുടെ ശക്തിയും ബലഹീനതയും വിശകലനം ചെയ്തു. എതിരാളിയെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അവർക്ക് മികച്ച വ്യക്തിഗത കളിക്കാർ ഉണ്ടെങ്കിലും അവർക്കും ബലഹീനതകളുണ്ട്. അതിനാൽ ഈ വിശകലനങ്ങൾ ഞങ്ങൾക്ക് കളിക്ക് മുൻപേയുള്ള ഒരു സാധാരണ തയ്യാറെടുപ്പാണ്. ” – സ്റ്റാറെ പറഞ്ഞു.
Also Read – ഫാൻസിന് മുന്നിൽ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ്..
എന്തായാലും ആദ്യമത്സരത്തിൽ പഞ്ചാബ് എഫ്സിയോട് സ്വന്തം ആരാധകർക്ക് മുന്നിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിൽ ആരാധകർക്ക് വേണ്ടി വിജയം അത്യാവശ്യമാണ്.
Also Read – ബ്ലാസ്റ്റേഴ്സിന് കുറച്ചു വിയർക്കേണ്ടി വരും, എതിരിടുന്നത് ബ്ലാസ്റ്റേഴ്സിനെ അറിയാവുന്നവരെയാണ്👀🔥