ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ഇന്നത്തെ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ബൂട്ട് കെട്ടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. മുംബൈ അറീനയിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.
കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ ബാംഗ്ലൂര് എഫ്സികെതിരെ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിജയവഴിയിൽ തിരിച്ചെത്തുവാൻ വേണ്ടിയാണ് മുംബൈ സിറ്റിക്കെതിരെ ഇറങ്ങുന്നത്.
പോയന്റ് ടേബിളിൽ ആറു മത്സരങ്ങളിൽ നിന്നും എട്ടു പോയന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തൊട്ടുപിന്നിലാണ് 5 മത്സരങ്ങളിൽ നിന്നും ആറ് പോയന്റുകൾ സ്വന്തമാക്കിയ മുംബൈ സിറ്റി.
മുംബൈ അറീനയിൽ വെച്ച് നടക്കുന്ന ഇന്നത്തെ മത്സരം വിജയിച്ചാൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക് ഉയരുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയും. മത്സരത്തിന്റെ ലൈവ് സംപ്രേഷണം ജിയോ സിനിമ, സ്പോർട്സ് 18, ഏഷ്യാനെറ്റ് പ്ലസ് എന്നിവയിലൂടെ കാണാനാവും.