ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നേരിടുന്നത് പഞ്ചാബ് എഫ്സിയെയാണ് .
Also Read – കോഴിക്കോടും തിരുവനന്തപുരവും ഏറ്റുമുട്ടിയ സൂപ്പർ ലീഗിലെ കിടിലൻ പോരാട്ടം😍🔥സ്റ്റേഡിയം നിറഞ്ഞു കാണികൾ🔥
കൊച്ചിയിലെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിന് വളരെയധികം പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് ആരാധകർ കാത്തിരിക്കുന്നത്. കൊൽക്കത്തയിലെ പരിശീലനം കഴിഞ്ഞ് കൊച്ചിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ നായകനായ ലൂണ കൂടെ ഉണ്ടായിട്ടില്ല.
Also Read – ട്രോഫികൾ ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് ഉറപ്പാണ്, പക്ഷെ ആദ്യം ചെയ്യേണ്ടതെന്താണെന്ന് സൂപ്പർ താരം പറയുന്നു😍🔥
വ്യക്തിപരമായ കാരണങ്ങളാൽ സൂപ്പർ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൂടാതെ കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ ലഭിച്ച രണ്ട് മഞ്ഞക്കാർഡുകൾ കാരണം നോഹ് സദോയി പഞ്ചാബിനെതിരായ ആദ്യമത്സരം സസ്പെൻഷൻ കാരണം കളിക്കില്ല എന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഈതൊരു റെഡ് കാർഡ് അല്ലാത്തിനാൽ സസ്‌പെൻഷൻ ഈ സീസണിലേക്ക് ഉണ്ടാവാനുള്ള സാധ്യത ഇല്ലെന്നാണ് മാർക്കസ് പറഞ്ഞത്.
Also Read – ഇത്തവണ നമ്മൾ ശെരിക്കും കപ്പടിച്ചു കലിപ്പടക്കും🔥 ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉറപ്പ് നൽകി ഫോറിൻ സൈനിങ്..
അതേസമയം നായകൻ അഡ്രിയാൻ ലൂണ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ അഡ്രിയാൻ ലൂണ ഇപ്പോൾ തിരികെ കൊച്ചിയിൽ എത്തിയതിനാൽ സൂപ്പർ താരം ആദ്യ മത്സരത്തിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം വീണ്ടും കേരളത്തിലേക്ക് തിരിച്ചുവരുന്നു🔥ഇനി കളി മാറും😍🔥