ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിൽ കിരീട പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബും ആരാധകരും ഒന്നടങ്കം കാത്തിരിക്കുമ്പോൾ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെക്കുന്നത്.
Also Read – ബാംഗ്ലൂരുവിന്റെ സൂപ്പർ താരത്തിനെ മാറ്റിനിർത്തി ബ്ലാസ്റ്റേഴ്സിന്റെ മുൻ താരത്തിന്റെ ഷോഓഫ്😎🔥
ഇതുവരെയും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാത്ത ഏക ഐ എസ് എൽ ടീമാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. എങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ് ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാം. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക എന്നത് കേരളത്തിലുള്ള ഏതൊരു ഫുട്ബോൾ ആരാധകന്റെയും ആഗ്രഹമാണെന്ന് അഭിപ്രായപ്പെടുകയാണ് ബ്ലാസ്റ്റേഴ്‌സ് താരമായ നിഹാൽ സുധീഷ്.
Also Read – ഗെയിം പ്ലാനും തന്ത്രങ്ങളും കൃത്യമായി ഫലിച്ചിട്ടുണ്ട്, പക്ഷെ പിഴവ് പറ്റിയത് അവിടെയാണ്..
കേരളത്തിൽ നിന്നുമുള്ള ഏതൊരാളോടും ആഗ്രഹം എന്തെന്ന് ചോദിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുകയെന്നാണ് മറുപടി നൽകുകയെന്ന് നിഹാൽ അഭിപ്രായപ്പെട്ടു. ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും സ്വപ്നത്തിലാണ് താനുള്ളതെന്നും പറഞ്ഞ നിഹാൽ സുധീഷ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നതിൽ വളരെയധികം അഭിമാനമുണ്ടെന്നും വ്യക്തമാക്കി.
Also Read – തളരാതെ അടിപതറാതെ ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുപോവണം, ഫോമിലുയരാൻ ഈ മത്സരങ്ങൾ തന്നെ ധാരാളം..
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സിക് വേണ്ടിയാണ് നിഹാൽ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സീസൺ അവസാനം വരെയുള്ള ലോൺ അടിസ്ഥാനത്തിലാണ് നിഹാൽ കളിക്കുന്നത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നൽ സൂപ്പർ താരം ഇത്തവണയും നിരാശപ്പെടുത്തിയില്ല💯🔥