ഈ മാസം അവസാനത്തോടെ അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാനത്തെ വിദേശ സൈനിങ് സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള നീക്കങ്ങളിലാണ്.
യൂറോപ്പിൽ നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നുമായി താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ട്രാൻസ്ഫർ റഡാറിൽ ഉൾപ്പെടുത്തിയത്. വിശദമായ പരിശോധനക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഷോട്ട് ലിസ്റ്റ് ചെയ്തു ഉണ്ടാക്കിയ താരങ്ങളോട് ട്രാൻസ്ഫർ സംബന്ധിച്ചുള്ള ചർച്ചകൾ നിരവധി തവണ സംഘടിപ്പിച്ചു.
Also Read – ബ്ലാസ്റ്റേഴ്സിനെ പുറത്താക്കാനുള്ള നീക്കങ്ങളാണോ ഫിക്സചർ? ഏറ്റവും മികച്ച ടീമുകൾക്കെതിരെ പോരാടണം💯🔥
എന്തായാലും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് വേണ്ടിയുള്ള തങ്ങളുടെ വിദേശ സൈനിംഗ് ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി ചർച്ചകൾക്കും ട്രാൻസ്ഫർ നീക്കങ്ങൾക്കും ഒടുവിൽ തങ്ങളുടെ അവസാനത്തെ വിദേശ സൈനിംഗ് ബ്ലാസ്റ്റേഴ്സ് ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു.
Also Read – യൂറോപ്യൻ ക്ലബ്ബുകളുടെ ഇടപെടൽ ബ്ലാസ്റ്റേഴ്സിന്റെ ബിഗ് ഫിഷ് സൈനിങ്ങിനെ ബാധിച്ചു…
താരം ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് സൈനിങ് ഏകദേശം പൂർത്തിയായിട്ടുണ്ട്. ഈയാഴ്ചയിൽ തന്നെ പുതിയ വിദേശ താരത്തിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം മുന്നിൽ നിൽക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് നീക്കങ്ങൾക്ക് തീരുമാനമാവുന്നത്.
Also Read – വിദേശതാരത്തിനെ കൂടാതെ വേറെയും ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങുകൾ വന്നേക്കും😍🔥മാർകസിന്റെ അപ്ഡേറ്റ് ഇതാ..