കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവസാന വിദേശസൈനിങ് സംബന്ധിച്ചുള്ള നിരവധി ചർച്ചകളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ അവസാന വിദേശസൈനിങ് ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവസാന വിദേശ സൈനിങ് വളരെയധികം വൈകിയെന്നാണ് ആരാധകരുടെ അഭിപ്രായം. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ സൈനിങ്ങിന് വേണ്ടി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് നൂറിലധികം താരങ്ങളെയാണ് നിരീക്ഷിച്ചത്.
Also Read – വിദേശതാരത്തിനെ കൂടാതെ വേറെയും ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങുകൾ വന്നേക്കും😍🔥മാർകസിന്റെ അപ്ഡേറ്റ് ഇതാ..
ഇതിൽ നിന്നും ബ്ലാസ്റ്റേഴ്സിന് അനുയോജ്യമായ ഏറ്റവും മികച്ച താരങ്ങളെ ഷോട്ട് ലിസ്റ്റ് ചെയ്ത് ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് താങ്ങാൻ കഴിയാത്ത ആവശ്യങ്ങളാണ് അധികം താരങ്ങളുടെയും ഏജന്റുകൾ മുന്നോട്ടുവെച്ചത്. ഇതോടെ ചില സൂപ്പർ താരങ്ങളുടെ ട്രാൻസ്ഫർ സാധ്യതകൾ അവസാനിച്ചു.
Also Read – യൂറോപ്യൻ ക്ലബ്ബുകളുടെ ഇടപെടൽ ബ്ലാസ്റ്റേഴ്സിന്റെ ബിഗ് ഫിഷ് സൈനിങ്ങിനെ ബാധിച്ചു…
ബുണ്ടസ്ലിഗ മുതൽ ഫ്രഞ്ച് ലീഗ് വരെ കളിക്കുന്ന മികച്ച നിരവധി താരങ്ങളുമായും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചർച്ചകൾ സംഘടിപ്പിച്ചെങ്കിലും ഫൈനൽ സ്റ്റേജിൽ ചർച്ചകൾ പരാജയപ്പെട്ടു. ഓരോ തവണ ചർച്ചകൾ സംഘടിപ്പിച്ചപ്പോഴും താരങ്ങളുടെ ഏജന്റുകൾ ആവശ്യങ്ങളും സാലറിയും കൂടുതൽ ആവശ്യപ്പെട്ടതോടെ ബ്ലാസ്റ്റേഴ്‌സ് പല ഓപ്ഷനുകളും ഒഴിവാക്കി.
Also Read – ബ്ലാസ്റ്റേഴ്സിന്റെത് കിടിലൻ സൈനിങ്🔥അർജന്റീനയിൽ നിന്നും ജർമനിയിൽ നിന്നുമുള്ള താരങ്ങളെയാണ്…
ഒടുവിൽ വീണ്ടും ഷോട്ട് ലിസ്റ്റ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരങ്ങൾക്ക് വേണ്ടി കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തി. ഒടുവിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ അവസാന വിദേശ താരത്തിനെ ലഭിച്ചിട്ടുണ്ട്. വിദേശസൈനിങ് സംബന്ധിച്ചുള്ള പ്രഖ്യാപനം ഈയാഴ്ചയോടെ ബ്ലാസ്റ്റേഴ്‌സ് നടത്തും.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ബ്ലാസ്റ്റേഴ്‌സ് ടീം തിരിച്ചുനൽകേണ്ടത് എന്താണെന്ന് നായകൻ പറയുന്നു😍🔥