ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിലവിൽ തായ്ലാൻഡിൽ തങ്ങളുടെ പ്രീസീസൺ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
അതെ സമയം തന്നെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച വിദേശ താരങ്ങൾ ടീം വിട്ടതോടെ പുതിയ വിദേശ താരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് വല വിരിച്ചിട്ടുണ്ട്.
നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഇന്ത്യൻ താരത്തിനുവേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുകയാണ് ഐഎസ്എലിലെ വമ്പൻമാർ.
വരുന്ന സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ജീക്സന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് മൂന്നു വർഷത്തെ പുതിയ കരാർ ഓഫർ ചെയ്തിട്ടുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ഓഫർ താരം നിരസിച്ചു.
ഏഷ്യൻ ലെവലിൽ മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന താരം പുതിയൊരു തട്ടകത്തിലെത്താൻ ഇഷ്ടപ്പെടുന്നുണ്ട്. അതിനാൽ നിലവിൽ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ തുടങ്ങിയ ടീമുകൾ യുവതാരത്തിന്റെ സൈനിങ് സ്വന്തമാക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ടീമിൽ തുടരുന്നില്ലെങ്കിൽ അടുത്തവർഷം ഫ്രീ ഏജന്റ് ആവുന്ന ജീക്സനെ കരാർ അവസാനിക്കുന്നതിനു മുമ്പ് ട്രാൻസ്ഫർ ഫീ നല്‍കി പറഞ്ഞയക്കുന്നതിനായിരിക്കും പാസ്റ്റേഴ്സ് മുൻഗണന നൽകുന്നത്.