കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പുതിയ അസിസ്റ്റന്റ് പരിശീലകനായ ടിജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തന്നിൽ ഏൽപ്പിച്ച ജോലി എന്താണെന്ന് വെളിപ്പെടുത്തുകയാണ്, ഈയിടെ ഖേൽ നൗവിന് നൽകിയ ഒരു ഇന്റർവ്യൂവിലാണ് ആണ് ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ കാര്യങ്ങൾ തുറന്നുപറയുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരങ്ങളും അതുപോലെ സീനിയർ ടീമുമായുള്ള ബന്ധം തന്നിലൂടെ സാധ്യമാക്കാൻ കഴിയുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് പറഞ്ഞതെന്ന് ടിജി പുരുഷോത്തമൻ വ്യക്തമാക്കി.
“കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മാനേജ്മെന്റ് എന്ന സമീപിക്കുകയും കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരങ്ങളും അതുപോലെ സീനിയർ ടീമുമായുള്ള ബന്ധം എന്നിലൂടെ സ്ഥാപിക്കാൻ അവർ ആഗ്രഹിച്ചു, മൂന്നു വർഷത്തോളമായി ഞാൻ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തോടൊപ്പത്തിനോടൊപ്പം സമയം ചെലവഴിക്കുന്നു.” – ടി ജി പുരുഷോത്തമൻ പറഞ്ഞു.
നിലവിൽ കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് പ്രീ സീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് അടുത്തമാസം നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് പരിശീലനം നടത്തുന്നത്, സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് കിക്ക്ഓഫ് കുറിക്കുന്നത്.