ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൈനിങ്ങുകൾ ഇതുവരെയും പൂർത്തിയായിട്ടില്ല. അവസാന വിദേശ താരത്തിന്റെ സൈനിങ് ഇപ്പോഴാണ് ഏകദേശം പൂർത്തിയാവുന്നത്, എങ്കിലും പ്രഖ്യാപനം അവശേഷിക്കുകയാണ്.
മാത്രമല്ല ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കാര്യമായ ഇന്ത്യൻ സൈനിങ്ങുകൾ പൂർത്തീകരിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. മികച്ച ഇന്ത്യൻ സൈനിങ്ങുകൾ ഒന്നും പുതിയ സീസണിന് മുൻപായി ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല.
Also Read – ബ്ലാസ്റ്റേഴ്സിനെ പുറത്താക്കാനുള്ള നീക്കങ്ങളാണോ ഫിക്സചർ? ഏറ്റവും മികച്ച ടീമുകൾക്കെതിരെ പോരാടണം💯🔥
കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ വൈകുന്നതിലും മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാത്തതും സംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
Also Read – BREAKING NEWS‼️ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശസൈനിങ് പൂർത്തിയായി😍🔥
അതേസമയം ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ എല്ലാ സൈനിങ്ങുകളും പൂർത്തീകരിച്ച് പുതിയ സീസണിനു വേണ്ടി സജ്ജമാകണം എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾക്കനുസരിച്ചു കാര്യങ്ങൾ നീങ്ങിയില്ല.
Also Read – ബ്ലാസ്റ്റേഴ്സിന്റെത് കിടിലൻ സൈനിങ്🔥അർജന്റീനയിൽ നിന്നും ജർമനിയിൽ നിന്നുമുള്ള താരങ്ങളെയാണ്…
ട്രാൻസ്ഫർ ഡീലുകൾ ഈ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കഴിഞ്ഞില്ല. മാത്രമല്ല ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം മുന്നിൽ നിൽക്കവേ വിദേശസൈനിങ് ശ്രദ്ധ കൊടുക്കുന്ന ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൈനിങ്ങുകൾ കൊണ്ടുവരാൻ കഴിയുമോ എന്നാണ് ആരാധകരുടെ സംശയങ്ങൾ.