in ,

CryCry AngryAngry LOVELOVE OMGOMG LOLLOL

ഒടുവിൽ ഡോണി റൊമേറോ ബ്ലാസ്റ്റേഴ്സിൽ വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിദേശ സൈനിങ്ങുകളുടെ കൂട്ടത്തിൽ നോട്ടമിട്ട താരമാണ് ഡോമിനിക്കൻ റിപ്പബ്ലിക് താരമായ ഡോർണി റൊമേറോയുടേത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിദേശ സൈനിങ്ങുകളുടെ കൂട്ടത്തിൽ നോട്ടമിട്ട താരമാണ് ഡോമിനിക്കൻ റിപ്പബ്ലിക് താരമായ ഡോർണി റൊമേറോയുടേത്.

താരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ ലെറ്റർ നൽകിയതിന് ശേഷം പിന്നീട് ട്രാൻസ്ഫർ ഫീ സംബന്ധിച്ചും മറ്റുമുള്ള ചർച്ചകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏർപ്പെട്ടിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഓഫർ ചെയ്ത തുക അവർ പ്രതീക്ഷിചതിനും താഴെയായത് കൊണ്ട് ഈയൊരു ട്രാൻസ്ഫർ നടന്നെകില്ല എന്നാണ് അറിയാൻ കഴിയുന്നത്.

ബൊളീവിയൻ ലീഗിൽ കിടിലൻ പ്രകടനം നടത്തുന്ന 25 വയസ്സ് മാത്രം പ്രായമുള്ള താരത്തിന് കുറഞ്ഞത് 1.25 കോടി രൂപയോളമാണ് ട്രാൻസ്ഫർ ഫീയായി മാതൃക്ലബ്‌ ആൽവേയ്സ് റെഡി ആവശ്യപ്പെട്ടത്, എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫറും ഇതിന് ചെറുതായിരുന്നു.

അതിനാൽ തന്നെ ഈയൊരു ഡീൽ ഇനി നടന്നേക്കില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനകം തന്നെ ബൊളീവിയൻ ലീഗിൽ ഗോളടിച്ചു കൂട്ടുന്ന ഈ സൂപ്പർ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയതും നീക്കങ്ങൾ നടത്തിയത്തുമെല്ലാം സത്യമാണെന്ന് വിശ്വസനീയമായ വാർത്ത ലഭിച്ചിരുന്നു.

നിർഭാഗ്യവശാൽ ഈയൊരു ട്രാൻസ്ഫർ ചർച്ചകൾ വിജയകരമായി മുന്നോട്ടു പോകാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് പിൻവാങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഇനിയും രണ്ട് വിദേശ താരങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാക്കാനുണ്ട്.

മേൽറോയ് അസീസിയെ കൊണ്ടുവരാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം ശക്തമാകുന്നു?

ബെൻസീമയ്ക്ക് പകരക്കാരായി റയലിലെത്തുക രണ്ട് സൂപ്പർ താരങ്ങൾ