ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ കൊച്ചിയിലെ പനമ്പിള്ളി നഗർ പരിശീലന മൈതാനത്തെ തങ്ങളുടെ പ്രീ സീസൺ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ ട്രാൻസ്ഫർ മാർക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് നിരവധി ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകൾ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിലാണ്, ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒരു ട്രാൻസ്ഫർ റൂമർ കൂടി പുറത്തേക്ക് വരികയാണ്.
നിലവിലെ ഹീറോ സൂപ്പർ കപ്പ് ജേതാക്കളായ ഒഡീഷ എഫ്സിയുടെ ഇന്ത്യൻ യുവതാരമായ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ശുഭം സാരംഗി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്കുള്ള ഒരു ട്രാൻസ്ഫർ കൈമാറ്റത്തിന് സംബന്ധിച്ചുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
നേരത്തെയും ശുഭം സാരംഗിക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ നടത്തിയിരുന്നു, 2018-ൽ ഡൽഹി ഡൈനാമോസിലൂടെ അരങ്ങേറ്റം കുറിച്ച് ശുഭം സാരംഗി ഇന്ത്യ അണ്ടർ 17 ടീമിന്റെയും ഭാഗമായിരുന്നു. ഖത്തറിലെ ദോഹയിൽ നിന്നും മികച്ച പരിശീലനം നേടിയിട്ടുള്ള ശുഭം സാരംഗിയുടെ സൈനിംഗ് ബ്ലാസ്റ്റേഴ്സിന് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമോ ഇല്ലയോ എന്ന് വരും ദിവസങ്ങളിൽ നമുക്ക് അറിയാൻ കഴിയും.