in

LOVELOVE LOLLOL CryCry

OFFICIAL :യുവ ഇന്ത്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി

ഓഗസ്റ്റ് 31-ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുൻപ് മികച്ച ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് സജീവമാണ്.

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഈസ്റ്റ്‌ ബംഗാൾ എഫ്.സി ഇപ്പോൾ അഴിഞ്ഞാടുകയാണ്. ദിവസങ്ങൾക്കുള്ളിൽ നിരവധി ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കിയാണ് ഈസ്റ്റ്‌ ബംഗാൾ എഫ്.സി ട്രാൻസ്ഫർ മായാജാലം അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു യുവതാരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ്‌ ബംഗാൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഇന്ത്യൻ താരമായ നവോരം മഹേഷ്‌ സിങ്ങിന്റെ ട്രാൻസ്ഫർ കാര്യത്തിൽ ഈസ്റ്റ്‌ ബംഗാളുമായി കരാറിലെത്തിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്‌ ഒഫീഷ്യൽ ആയി അറിയിച്ചു.

മണിപൂർ സ്വദേശിയായ നവോരം മഹേഷ്‌ സിങ് 2018-ൽ ഷില്ലോങ്ങ് ലജോങ്ങിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്.

2020-ൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം സുദേവ ഡൽഹി, ഈസ്റ്റ്‌ ബംഗാൾ ടീമുകൾക്ക് വേണ്ടി ലോണടിസ്ഥാനത്തിൽ കളിച്ച ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഈസ്റ്റ്‌ ബംഗാൾ താരത്തെ സ്വന്തമാക്കുന്നത്.

23 കാരനായ മുന്നേറ്റ നിര താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല.

kerala blasters fc

ഓഗസ്റ്റ് 31-ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുൻപ് മികച്ച ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് സജീവമാണ്.

അയാളുടെ പേര് നെയ്മർ എന്നാണ്; ഒരൊറ്റ സീസൺ കൊണ്ട് അയാളെ തള്ളിക്കളയാനാവില്ല; വിമർശിച്ചവർക്കും പരിഹസിച്ചവർക്കും സുൽത്താന്റെ മറുപടി

മലയാളി താരമുൾപ്പെടെ രണ്ട് പേരെ കൂടി ലോണിൽ അയച്ച് ബ്ലാസ്റ്റേഴ്‌സ്