ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഎസ്എല്ലിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസം അവസാനത്തോടെ തുടക്കം കുറിക്കുകയാണ്, 12 ഓളം ടീമുകളുമായാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്.
ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിക്കും, അതിനുശേഷം ആയിരിക്കും ആരാധകരെല്ലാം കാത്തിരിക്കുന്ന ഐഎസ്എല്ലിന്റെ ആവേശം കൊള്ളിക്കുന്ന മത്സരദിനങ്ങൾ വരുന്നത്.
2014-ൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിനാണ് ഇത്തവണ അരങ്ങേറ്റം കുറിക്കുന്നത് എന്നതിനാൽ തന്നെ ഈ സീസണിന് പ്രത്യേകതകൾ ഏറെയാണ്, ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന് പുതിയൊരു സ്പെഷ്യൽ ലോഗോ ഉണ്ടാകുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർകസ്
അറിയിച്ചിട്ടുണ്ട്.
ഐഎസ്എൽ തുടങ്ങി 10 വർഷം പിന്നിടുന്നതിനാലാണ് ഇത്തവണ ഐഎസ്എൽ പുതിയൊരു സ്പെഷ്യൽ ലോഗോ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇത്തവണയും ഏറെ കിരീട പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം ഐഎസ്എലിനെ സമീപിക്കുന്നത്. മൂന്നുതവണ ഫൈനലിൽ എത്തിയെങ്കിലും ഇതുവരെ ഒരു കിരീടം പോലും നേടാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കഴിഞ്ഞിട്ടില്ല.