in

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ അഡ്രിയാൻ ലൂണ ഉൾപ്പടെ സൂപ്പർ താരങ്ങളുടെ അഭാവമുണ്ടെന്ന് റിപ്പോർട്ട്‌

ഇന്ത്യൻ ഫുട്ബോളിന്റെ 2023-2024 സീസണിന് തുടക്കം കുറിക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾ. ഓഗസ്റ്റ് 13ന് ഗോകുലം കേരളക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം അരങ്ങേറുന്നത്.

അതേസമയം ഇതിനകം തന്നെ ആരംഭിച്ച ഡ്യുറണ്ട് കപ്പ് ടൂർണമെന്റ് നിലവിൽ അരങ്ങേറികൊണ്ടിരിക്കുകയാണ്. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ടീം സ്‌ക്വാഡ് മത്സരത്തിന് രണ്ടുദിവസം മുമ്പ് എങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടാവണം. അവസാനമായി താരങ്ങളെ രജിസ്റ്റർ ചെയ്യാനുള്ള സമയമാണ് 48 മണിക്കൂർ മുൻപെങ്കിലും എന്ന് സൂചിപ്പിച്ചത്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനുള്ള തങ്ങളുടെ സ്ക്വാഡ് സമർപ്പിച്ചിട്ടുണ്ട്, എന്നാൽ ചില പ്രധാന താരങ്ങളുടെ അഭാവമാണ് ആരാധകർക്ക് ആശങ്ക നൽകുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ അഡ്രിയൻ ലൂണ, ജീക്സൻ സിംഗ് തുടങ്ങിയ ചില താരങ്ങളുടെ അഭാവമാണ് ആരാധകർക്ക് ആശങ്കയായി നിൽക്കുന്നത്, മത്സരം തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് എങ്കിലും രജിസ്റ്റർ ചെയ്യണം എന്നതിനാൽ ഇനിയും സമയം ബാക്കിയുള്ളതിനാൽ ബ്ലാസ്റ്റേഴ്സ് ഈ താരങ്ങളെ കൂടി സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വന്നാൽ പൊളിക്കും?കിടിലൻ സ്പാനിഷ് താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് നീക്കം??

കശ്മീരിൽ നിന്ന് ഛേത്രിക്കൊരു പിൻഗാമി സുഹൈൽ ബട്ട്?