in ,

LOVELOVE

കിടിലൻ വിദേശ സൈനിങ്ങിനെ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്, സ്പാനിഷ് മാധ്യമങ്ങളുടെ ശക്തമായ റിപ്പോർട്ട്‌ പുറത്തുവന്നു

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാനാണ് ലക്ഷ്യം വെക്കുന്നത്. വിദേശ സൈനിങ് ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിന് ഇനിയും താരങ്ങളെ ടീമിലെത്തിക്കാനുണ്ട് എന്നും വസ്തുതയാണ്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാനാണ് ലക്ഷ്യം വെക്കുന്നത്. വിദേശ സൈനിങ് ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിന് ഇനിയും താരങ്ങളെ ടീമിലെത്തിക്കാനുണ്ട് എന്നും വസ്തുതയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള പ്രധാന ട്രാൻസ്ഫർ റൂമറുളാണ് അർജന്റീന താരമായ ഗുസ്താവോ ബ്ലാങ്കോയുടെത്. 31കാരനായ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കുന്ന തരത്തിലാണ് അർജന്റീനയിൽ നിന്നും സ്പെയിനിൽ നിന്നുമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സ്പാനിഷ് ലാലിഗ സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന ഐബറുമായി ഗുസ്താവോ ബ്ലാങ്കോ വേർപിരിഞ്ഞേക്കുമെന്നും ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് താരവുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും ആണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. മാതൃ ക്ലബ്ബായ ഐബറുമായി വേർപിരിഞ്ഞതിനുശേഷം ആയിരിക്കും ബ്ലാസ്റ്റേഴ്‌സുമായുള്ള സൈനിങ് ചർച്ചകൾ കൂടുതൽ മുന്നോട്ടു പോവുക.

അർജന്റീന സൂപ്പർതാരത്തിനെ സംബന്ധിച്ചുള്ള നിരവധി ട്രാൻസ്ഫർ റിപ്പോർട്ടുകൾ ശക്തമായി പുറത്തുവരുന്നുണ്ടെങ്കിലും ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു മുമ്പായി കേരള ബ്ലാസ്റ്റേഴ്സിന് സൈനിംഗ് പൂർത്തീകരിക്കേണ്ടതുണ്ട്. ഏഷ്യൻ കോട്ട സൈനിങ് ഉൾപ്പെടെ രണ്ടു വിദേശ താരങ്ങളെ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ടീമിൽ എത്തിക്കേണ്ടത്.

ബ്ലാസ്റ്റേഴ്സിന് നിരാശ അൽവാരോ പുതിയ ക്ലബ്ബിൽ?

ഡ്യുറണ്ട് കപ്പ്‌ ഇങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ മത്സരങ്ങൾ കൂടുതൽ കളിക്കാത്തത്?