in ,

LOVELOVE

ഗോവയുടെ കിടിലൻ യുവതാരത്തിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുകയാണ്. വിദേശ താരമായി ജോഷുവ സൊറ്റീരിയോയും ഇന്ത്യൻ സൈനിങായി പ്രബീർ ദാസും വന്നതിന് പിന്നാലെ മറ്റു ചില സൈനിങ്ങുകൾ കൂടി കേരള ബ്ലാസ്റ്റേഴ്സിന് നടത്തേണ്ടതുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ക്ലബ്ബിൽ നിന്നുമുള്ള ഒരു ലെഫ്റ്റ് ബാക്ക് താരത്തിന് വേണ്ടി ചർച്ചകൾ നടത്തുന്നുണ്ട്. എഫ്സി ഗോവയുടെ ഗോവ സ്വദേശിയായ സേവിയർ ഗാമക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ശ്രമങ്ങൾ.

26-വയസുകാരനായ താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആദ്യഘട്ട ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നാണ് റൂമർ. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ ചേരാൻ താരവും താല്പര്യം കാണിക്കുന്നുണ്ട്.

2018-ൽ എഫ്സി ഗോവ ബി ടീമിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം 2019-ൽ തന്നെ എഫ്സി ഗോവയുടെ മെയിൻ ടീമിൽ ഇടം നേടി. തുടർന്ന് എഫ്സി ഗോവക്ക് വേണ്ടി 51 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ഈ വിങ്ങർ രണ്ട് ഗോളുകളും ഗോവൻ ജേഴ്സിയിൽ നേടിയിട്ടുണ്ട്.

സാവിയർ ഗാമയെ കൂടാതെ സുബാഷിഷ് ബോസ്, ഐബൻ തുടങ്ങിയ താരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ള താരങ്ങളാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള താരങ്ങളെ കൂടാതെ ബ്ലാസ്റ്റേഴ്‌സ് ഐ ലീഗിൽ നിന്നും സൈനിങ്ങുകൾ നടത്താൻ ശ്രമിക്കുന്നുണ്ട്.

ബെൻസീമയ്ക്ക് പകരക്കാരായി റയലിലെത്തുക രണ്ട് സൂപ്പർ താരങ്ങൾ

മെസ്സിയുടെ ആഗ്രഹം അതാണ്; വെളിപ്പെടുത്തി പിതാവ് ജോർജെ മെസ്സി