in ,

LOLLOL CryCry LOVELOVE OMGOMG AngryAngry

ബാംഗ്ലൂരുവിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് തൂക്കിയ രണ്ട് കിടിലൻ താരങ്ങളെ പൊക്കാൻ വമ്പൻമാർ വരുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി മികച്ച സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഇന്ത്യൻ താരങ്ങൾ നിരവധി പേരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ട്രാൻസ്ഫർ ടാർഗറ്റ് ആയിട്ട് നോട്ടമിട്ടിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി മികച്ച സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഇന്ത്യൻ താരങ്ങൾ നിരവധി പേരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ട്രാൻസ്ഫർ ടാർഗറ്റ് ആയിട്ട് നോട്ടമിട്ടിരിക്കുന്നത്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും രണ്ട് സൂപ്പർ താരങ്ങൾ ഈസ്റ്റ്‌ ബംഗാളിലേക്ക് പോകുമെന്ന വാർത്തയാണ് നിലവിൽ പുറത്ത് വരുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഒരാളും, ബ്ലാസ്റ്റേഴ്‌സുമായി കഴിഞ്ഞ ദിവസം കരാർ അവസാനിച്ച മറ്റൊരു താരം കൂടിയാണ് ഈസ്റ്റ്‌ ബംഗാൾ ട്രാൻസ്ഫറിനോട് അടുത്ത് നിൽക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ബാംഗ്ലൂരു എഫ്സിയിൽ നിന്നും കൊണ്ടുവന്ന ഇന്ത്യൻ താരം ഹെർമൻ ജോത് കബ്രയെന്ന തങ്ങളുടെ പഴയ താരത്തിനെ വീണ്ടും തിരികെ ക്ലബ്ബിൽ എത്തിക്കാൻ ഈസ്റ്റ്‌ ബംഗാൾ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ. 34-കാരനായ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാൻ ക്ലബ്ബുകൾക്ക് കഴിയും.

ഈസ്റ്റ്‌ ബംഗാൾ ട്രാൻസ്ഫറിനോട് ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു താരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ ശേഷിക്കുന്ന നിഷു കുമാർ ആണ്. കബ്രയെ പോലെ ബാംഗ്ലൂരു എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന 25-കാരനായ വിങ് ബാക്ക് താരത്തിനെ സ്വന്തമാക്കാനാണ് റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ്‌ ബംഗാൾ രംഗത്തുള്ളത്.

2024 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ഒപ്പ് വെച്ച താരത്തിനെ സ്വന്തമാക്കുവാൻ ഈസ്റ്റ്‌ ബംഗാളിന് ട്രാൻസ്ഫർ ഫീയായി നല്ലൊരു തുക ബ്ലാസ്റ്റേഴ്സിന് നൽകേണ്ടി വരും. റിപ്പോർട്ടുകൾ പ്രകാരം നിഷു കുമാർ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധ്യതകൾ കുറവാണ്.

ഫ്രഞ്ച് ലീഗിൽ നിന്നുമൊരു കിടിലൻ ഐറ്റത്തിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്നു?

ട്രാൻസ്ഫർ ബോംബുകൾ പൊട്ടാൻ പോകുന്നു?ഐഎസ്എലിനെ വിറപ്പിക്കുന്ന ട്രാൻസ്ഫറുകൾ ഇങ്ങനെയാണ്..