in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മുംബൈ സിറ്റിയിൽ കിടിലൻ പ്രകടനം നടത്തി, ചെക്കനെ ടീമിലേക്ക് സ്ഥിരമായി തൂക്കിയെടുത്തു സൈനിങ് നടത്തി?

ഇന്ത്യൻ ഫുട്ബോളിന്റെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ മികച്ച ഇന്ത്യൻ സൈനിങ്ങുകൾ നടത്താനുള്ള നീക്കങ്ങളിലാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബ്ബുകൾ, അടുത്ത സീസണിലേക്ക് വേണ്ടി മികച്ച താരങ്ങളെ കൊണ്ടുവരാനാണ് ഓരോ ക്ലബ്ബും പരിശ്രമിക്കുന്നത്

ഇന്ത്യൻ ഫുട്ബോളിന്റെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ മികച്ച ഇന്ത്യൻ സൈനിങ്ങുകൾ നടത്താനുള്ള നീക്കങ്ങളിലാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബ്ബുകൾ, അടുത്ത സീസണിലേക്ക് വേണ്ടി മികച്ച താരങ്ങളെ കൊണ്ടുവരാനാണ് ഓരോ ക്ലബ്ബും പരിശ്രമിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2016-2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റം കുറിച്ച് തുടർന്ന് ഒഡിഷയും മുംബൈ സിറ്റിയും ക്ലബ്ബുകൾക്ക് വേണ്ടി ഐഎസ്എലിൽ കളിച്ച താരമാണ് ആസാം സ്വദേശിയായ വിനീത് റായ്.

26-വയസുകാരനായ താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു, ഒഡിഷ എഫ്സിയിൽ നിന്നും നിലവിൽ മുംബൈ സിറ്റിക്ക് വേണ്ടി കളിക്കുന്ന താരത്തിനെ സ്വന്തമാക്കിയിരിക്കുകയാണ് ഐഎസ്എലിലെ വമ്പൻമാർ.

ഇന്ത്യൻ ദേശീയ ടീമിലും കളിക്കുന്ന വിനീത് റായ് എന്ന മിഡ്‌ഫീൽഡ് താരത്തിനെ ഒഡിഷയിൽ നിന്നും മുംബൈ സിറ്റി എഫ്സിയാണ് സ്ഥിരകരാറിൽ സ്വന്തമാക്കിയത്. നിലവിൽ 2024 വരെയുള്ള ഒരു വർഷ കരാറിലാണ് താരത്തിനെ മുംബൈ സിറ്റി സ്വന്തമാക്കിയത്.

വിനീത് റായ് സൈനിങ് വാർത്ത ഇപ്പോൾ മുംബൈ സിറ്റി എഫ്സി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷയിൽ നിന്നും ലോണിൽ മുംബൈ സിറ്റി എഫ്സിയിൽ കളിക്കുമ്പോൾ തന്നെ ടീമിന് ഇഴകിചേർന്ന രീതിയിലാണ് സൂപ്പർ താരം കളിച്ചിരുന്നത്.

ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് കളിക്കുമോ; പ്രീ സീസൺ എന്ന് തുടങ്ങും… പ്രതികരണവുമായി രാഹുൽ കെപി

സഹലിനെ എന്ത് വില കൊടുത്തും സ്വന്തമാക്കണം, കൂടുതൽ ഐഎസ്എൽ ടീമുകൾ ബ്ലാസ്റ്റേഴ്സിനെ സമീപിക്കുന്നു??