ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരുന്ന സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ ഇപ്പോൾ ഒരൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പുതിയ താരങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും ടീമിൽ നിന്ന് താരങ്ങൾ പോകുന്ന കാര്യത്തിലുമാണ് ട്രാൻസ്ഫർ വാർത്തകൾ വരുന്നത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരമായ പ്രീതം കോട്ടാലിനെ സ്വന്തമാക്കാൻ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്. തങ്ങളുടെ മൂന്നു താരങ്ങളെ മോഹൻ ബഗാന് നൽകി പ്രീതം കോട്ടലിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് സ്വാപ് ഡീൽ ഓഫർ ചെയ്തുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ടീം വിടാൻ തയ്യാറല്ലാത്തതിനാൽ ഈ ഡീൽ നടന്നില്ല.പിന്നീട് ഹോർമിപമിനെയും ഒപ്പം മോഹൻ ബഗാന് ട്രാൻസ്ഫർ ഫീയും നൽകി പ്രീതം കോട്ടാലിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് – മോഹൻ ബഗാൻ ചർച്ചകൾ മുന്നോട്ട് പോകവേ പുതിയൊരു അപ്ഡേറ്റ് കൂടി പുറത്തു വന്നിട്ടുണ്ട്.ഹോർമിപാമിനെ വിട്ടുനൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് വലിയൊരു സംഖ്യ ട്രാൻസ്ഫർ ഫീ ആവശ്യപ്പടുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രീതം കോട്ടാലിനെ സ്വന്തമാക്കണമെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ ചോദിക്കുന്ന ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും. മോഹൻ ബഗാന്റെ നായകൻ കൂടിയായ പ്രീതം കോട്ടാലിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് സൈനിങ് തീരുമാനവുമായി മുന്നോട്ട് പോകുമോയെന്ന് ഉടനെ അറിയാം.