ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസം അവസാനത്തോടെ കിക്ക്ഓഫ് കുറിക്കുമ്പോൾ എല്ലാ ടീമുകളും ഐഎസ്എലിന്റെ കിരീടം നേടാം എന്ന ലക്ഷ്യത്തോടെയാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്, നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സിയും ഇത്തവണത്തെ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കുമ്പോൾ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.
ട്രാൻസ്ഫർ മാർക്കറ്റിലെ ട്രാൻസ്ഫർ വിശേഷങ്ങളിലേക്ക് വരികയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവൻ വുകോമനോവിചിന്റെ നാട്ടിൽ നിന്നും ഒരു കിടിലൻ ഡിഫൻഡർ ഐഎസ്എലിലേക്ക് കളിക്കാൻ എത്തുകയാണ്, 31 വയസ്സുകാരനായ ഫിലിപ്പ് ഇവാനോവിച്ച് എന്ന താരമാണ് ഐഎസ്എല്ലിൽ പന്ത് തട്ടാൻ എത്തുന്നത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സെർബിയൻ ഇന്റർനാഷണൽ താരമായ ഫിലിപ്പ് ഇവാനോവിച്ച് പുതുമുഖക്കാരായ പഞ്ചാബ് എഫ്സിക്കു വേണ്ടിയുള്ള സൈനിങ് പൂർത്തിയാക്കിയിട്ടുണ്ട്, വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ എഫ് സി പഞ്ചാബിന്റെ ഡിഫൻസ് നയിക്കുന്നത് ഈ 31 വയസ്സുകാരനായ താരം ആയിരിക്കും.
സെർബിയൻ ക്ലബ്ബുകൾക്ക് വേണ്ടിയാണ് തന്റെ കരിയറിലെ അധികം സമയവും ഫിലിമപ് ഇവാനോവിച്ച് കളിച്ചിട്ടുള്ളത്, ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന താരം പഞ്ചാബ് ജേഴ്സിയിൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.