ഇന്ത്യൻ സൂപ്പർ ലീഗിന് വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരിക്കലും നടക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരോ ക്ലബ്ബുകളും, ലീഗിലെ ഷീൽഡ് ട്രോഫിയും ഐഎസ്എല്ലിന്റെ കിരീടവും ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യൻ ക്ലബ്ബുകൾ പുതിയ സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്നത്.
ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിലും വിദേശ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുന്ന ഇന്ത്യൻ ക്ലബ്ബുകൾ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പായി പുതിയ സീസണിലേക്കുള്ള മുഴുവൻ സൈനിങ്ങുകളും പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ട്.
നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രവേശനം നേടിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് തങ്ങളുടെ പേര് പഞ്ചാബ് ഫുട്ബോൾ ക്ലബ്ബ് എന്നതിലേക്ക് മാറ്റിയിട്ടുണ്ട്. എന്തായാലും പഞ്ചാബ് എഫ്സി തങ്ങളുടെ അടുത്ത വിദേശ സൈനിങ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് എന്ന് മാർക്കസ് റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെർബിയൻ ടോപ് ഡിവിഷൻ ലീഗിൽ കളിക്കുന്ന ഫിലിപ്പ് ഇവനോവിച്ച് എന്ന 31കാരനായ സെർബിയൻ ഡിഫൻഡരുടെ സൈനിങ് ആണ് പഞ്ചാബ് എഫ്സി സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകനായ ഇവാൻ വുകോമനോവിചിന്റെ നാട്ടിൽ നിന്നുമാണ് സെർബിയൻ ഡിഫൻഡർ ഐഎസ്എൽ കളിക്കാൻ എത്തുന്നത്. വരുന്ന സീസണിലേക്ക് വേണ്ടിയുള്ള പഞ്ചാബ് എഫ്സിയുടെ ഡിഫൻസിനെ മുന്നോട്ട് നയിക്കാനുള്ള മികച്ച സൈനിങ്ങ് ആയാണ് ആരാധകർ ഈയോരു നീക്കത്തിനെ കാണുന്നത്.