in ,

OMGOMG

ഇവാന് ഇനി ബ്ലാസ്റ്റേഴ്സിനെ വേണ്ട!! ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാഫുകളുമായും പ്രശ്നം, ടീം വിട്ടു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ജേഴ്സിയിൽ തകർപ്പൻ പ്രകടനം നടത്തി തുടങ്ങിയ ഉക്രൈനിയൻ താരം ഇവാൻ കലിയൂഷ്നി ലോൺ കാലാവധി അവസാനിച്ച് ടീം വിടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ജേഴ്സിയിൽ തകർപ്പൻ പ്രകടനം നടത്തി തുടങ്ങിയ ഉക്രൈനിയൻ താരം ഇവാൻ കലിയൂഷ്നി ലോൺ കാലാവധി അവസാനിച്ച് ടീം വിടുകയാണ്.

റഷ്യ-ഉക്രൈൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് വന്ന ഇവാൻ കലിയൂഷ്നി കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ട് ഗോളുമായി ഗംഭീര പ്രകടനം കാഴ്ച വെച്ചു.

ഉക്രൈനിയൻ ക്ലബ്ബായ ഒലക്സാന്ദ്രിയയുടെ താരമായ ഇവാൻ കലിയൂഷ്നിയെ സ്വന്തമാക്കണമെങ്കിൽ ട്രാൻസ്ഫർ ഫ്രീയായി 8 കോടിയോളം രൂപയാണ് ട്രാൻസ്ഫർ ഫീയായി ആവശ്യപ്പെടുന്നത്.

അതിനാൽ ഇത്രയും വലിയ തുക മുടക്കി ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സൈൻ ചെയ്യൻ സാധ്യത കുറവാണ്. മാത്രവുമല്ല നിലവിൽ ഒരു ഫോറിൻ ഡിഫെൻസിവ് മിഡ്‌ഫീൽഡറുടെ ആവശ്യം ബ്ലാസ്റ്റേഴ്സിന് ഇല്ല.

ഇതെല്ലാം കൂടാതെ ചില കാര്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ തുടരാൻ ഇവാൻ കലിയൂഷ്നിക്ക് താല്പര്യമില്ലാന്നും, സൂപ്പർ കപ്പിൽ കളിക്കാൻ താരം താല്പര്യം കാണിക്കാത്തതുമെല്ലാം കലിയൂഷ്നിയുടെ ബ്ലാസ്റ്റർസിനോടുള്ള മോശം പെരുമാറ്റമായാണ് കാണുന്നത്.

മാത്രവുമല്ല കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിംഗ് സ്റ്റാഫുകളുമായി താരത്തിന് പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ഇവാൻ കലിയൂഷ്നിയെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യാനുള്ള സാധ്യതകൾ വളരെ കുറവാണ്.

https://youtu.be/aVfFR_aNdMc

ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകൾ നിലക്കുന്നില്ല?പുതിയ രണ്ട് സൂപ്പർ താരങ്ങൾക്ക് വേണ്ടി വീണ്ടും ബ്ലാസ്റ്റേഴ്‌സ് വേട്ട?

ബാംഗ്ലൂരു എഫ്സിക്ക് ഒറ്റ ചില്ലികാശ് പോലും കൊടുത്തില്ല?സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് നൈസ് ആയി പൊക്കി?