ഈ വർഷം സെപ്റ്റംബർ മുതൽ ചൈനയിൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിന് കളിക്കാനുള്ള അവസരം ഇന്ത്യൻ ഫുട്ബോൾ ടീമിന് അനുവാദം ഇന്ത്യ നൽകിയിരുന്നു, ആദ്യം ഇന്ത്യൻ ഫുട്ബോൾ ടീമിനെ കളിപ്പിക്കല്ല എന്ന് പറഞ്ഞെങ്കിലും പിന്നീട് ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ടീം അനുവാദം വാങ്ങി പോകുന്നത്.
ഏഷ്യൻ ഗെയിംസിന് വേണ്ടി ഒരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഉൾപ്പെടെയുള്ള അണ്ടർ 23 താരങ്ങളും പോയേക്കും, ഇന്ത്യൻ സൂപ്പർ ലീഗും ഏഷ്യൻ ഗെയിംസും ഏകദേശം ഒരേ സമയം കൊണ്ട് തുടങ്ങുന്നതിനാൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് തങ്ങളുടെ പ്രധാന ഇന്ത്യൻ താരങ്ങളെ വിട്ടു നൽകുന്നത് പരിശീലനത്തിന് ചെറിയ തിരിച്ചടി ആകുമെന്ന് ആശങ്കയുണ്ട്.
രാജ്യത്തിനുവേണ്ടി കളിക്കാൻ താരങ്ങളേ അയക്കുന്നതിൽ ആർക്കും യാതൊരു എതിർപ്പുമില്ല. എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ പ്രധാന ഇന്ത്യൻ താരമായ ജീക്സൺ സിംഗിനെയും നാഷണൽ ടീം ക്യാമ്പിലേക്ക് വിട്ടുനൽകെണ്ടി വരും.
അടുത്തമാസം നടക്കുന്ന ഡ്യൂറണ്ട് കപ്പ് ടൂർണമെന്റ്ന് വേണ്ടി ഉൾപ്പെടെ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ ആശാൻ കീഴിലുള്ള പ്രീസീസൺ പരിശീലനം ഉടനെ ആരംഭിക്കും. വിസ സംബന്ധമായ കാരണങ്ങളാൽ കൊച്ചിയിലേക്ക് വരാൻ വൈകിയ ഇവാൻ ആശാൻ ഇന്ന് രാവിലെ കൊച്ചി എയർപോർട്ടിൽ വിമാനം ഇറങ്ങിയിട്ടുണ്ട്.