ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ വളർന്നു വരുന്ന യുവ താരങ്ങളിൽ ഒരാളായ ജീക്സൻ സിങ്ങിനെ വിലക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കത്തയച്ച് മിസോരം ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാളായ ജോസഫ്.
സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കുവൈറ്റിനെ തോൽപ്പിച്ചുകൊണ്ട് ഇന്ത്യൻ ഫുട്ബോൾ ടീം കിരീടം ഉയർത്തിയതിന് ശേഷം സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങൾക്കിടയിൽ ഇന്ത്യൻ ടീമിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജീക്സൻ സിങ് ഏഴ് നിറമുള്ള മീതെയ് പതാക അണിഞ്ഞിരുന്നു.
തന്റെ നാടായ മണിപൂരിലും സമീപപ്രദേശങ്ങളിലും നടക്കുന്ന വർഗീയ കലാപങ്ങളിലേക്ക് ശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണ് ജീക്സൻ സിങ് ഇങ്ങനെ ചെയ്തത് എന്ന് പിന്നീട് പറയുകയുണ്ടായി. എന്നാൽ ജീസ്‌കൻ സിങ്ങിനെതിരെ ഒഫീഷ്യൽ ലെറ്റർ അയച്ചിരിക്കുകയാണ് ജോസഫ്.
ഇത് രാജ്യത്തിന്റെ കമ്മ്യൂണിറ്റി ഹാർമണിയെ തകർക്കാൻ വേണ്ടിയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് മിസോരം ഫുട്ബോൾ അസോസിയേഷൻ അംഗങ്ങളിൽ ഒരാളായ ജോസഫ് ജീക്സൻ സിങ്ങിനെ വിലക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒഫീഷ്യൽ ലെറ്റർ എ ഐ എഫ് എഫിനു അയച്ചത്.