in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബാംഗ്ലൂരിനെ നേരിടാൻ ജപ്പാനിൽ നിന്നും കിമോറയും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊപ്പമുണ്ടാവും??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഏറെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആരാധകർ. ഇന്ത്യൻ സൂപ്പർ ലീഗിന് പത്താം സീസണിലെ ഉദ്ഘാടനം മത്സരം കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഏറെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആരാധകർ. ഇന്ത്യൻ സൂപ്പർ ലീഗിന് പത്താം സീസണിലെ ഉദ്ഘാടനം മത്സരം കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുന്നത്.

ഇത്തവണയും ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടം ലക്ഷ്യം വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിന് സമീപിക്കുന്നത്. ഉദ്ഘാടന മത്സരത്തിനു വേണ്ടി സ്റ്റേഡിയത്തിലേക്ക് പോകാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊപ്പം ജപ്പാനിൽ നിന്നുമുള്ള ഫുട്ബോൾ കണ്ടന്റ് ക്രിയേറ്റർ കൂടി കൊച്ചി സ്റ്റേഡിയത്തിൽ ഉണ്ടാവും.

കഴിഞ്ഞ സീസണിൽ പ്രമുഖ ഫുട്ബോൾ കണ്ടന്റ് ക്രിയേറ്ററായ ബെൻ ബ്ലാക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തുകയും പിന്നീട് ടീമിന്റെ പരിശീലനത്തിലെത്തി താരങ്ങളെയും പരിശീലകനെയും കണ്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ അതിശയിപ്പിച്ചു എന്നും ബെൻ ബ്ലാക്ക് പറഞ്ഞു.

ബെൻ ബ്ലാക്കിനു പിന്നാലെയാണ് ജപ്പാനിൽ നിന്നുമുള്ള മറ്റൊരു ഫുട്ബോൾ കണ്ടന്റ് ക്രിയേറ്റർ കൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ കൊച്ചിയിലേക്ക് വരാൻ ഒരുങ്ങുന്നത്. ജപ്പാനിൽ നിന്നുമുള്ള കിമോറയാണ് ഐഎസ്എലിന്റെ ഉദ്ഘാടനം മത്സരം കാണാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയത്തിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞത്. കൊച്ചിയിലെ അതിശയകരമായ ആരാധകകൂട്ടത്തിനൊപ്പം കിമോറയും ഗാലറിയിലുണ്ടാവും.

ഇഷാൻ പണ്ഡിതയില്ല; ഉദ്ഘാടന മൽസരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ഇലവൻ ഇപ്രകാരം

ആദ്യ മത്സരത്തിൽ ബ്രൈസിനെയും രാഹുലിനെയും നഷ്ടമാകും?, ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി…