ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പ്രീസീസൺ പരിശീലനം കൊച്ചിയിൽ വെച്ച് ആരംഭിച്ചിട്ടുണ്ട്, കൊച്ചിയിലെ പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം.
എന്നാൽ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും ഇന്ത്യൻ സൈനിങ്ങുകൾ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ വിദേശ സൈനിങ്ങുകളുടെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്, ഇനിയും രണ്ടോ മൂന്നോ വിദേശ താരങ്ങൾ കൂടി കേരള ബ്ലാസ്റ്റേഴ്സിൽ എത്തേണ്ടതായുണ്ട്.
അതേസമയം നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സൗത്ത് അമേരിക്കയിൽ നിന്നുമുള്ള 26-കാരനായ ഒരു സ്ട്രൈകറുമായി ചർച്ചകളിലാണ്. ലാറ്റിൻ അമേരിക്കൻ താരത്തിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.
കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് ട്രയൽസിനു വന്ന ഇമ്മാനുവൽ ജസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തതായും ശക്തമായ റിപ്പോർട്ടുകൾ വരുന്നുണ്ട്. ജോഷുവക്ക് പകരം ഏഷ്യൻ കോട്ടയിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിനെ കൊണ്ടുവരാൻ ശ്രമിക്കുക.