in , , , ,

LOVELOVE AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ; വൻ മാറ്റങ്ങൾക്ക് സാധ്യത; സാധ്യതാ ഇലവൻ ഇപ്രകാരം…

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സീസണിലെ പതിനൊന്നാം മത്സരത്തിന് ബംഗളുരു എഫ്സിയെ നേരിടാനൊരുങ്ങുകയാണ്. ഇന്ന് രാത്രി 7:30 ന് ബംഗളുരുവിന്റെ തട്ടകത്തിലാണ് മത്സരം. പോയ്ന്റ്റ് പട്ടികയിൽ മുന്നേറ്റമുണ്ടാക്കണമെങ്കിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് വിജയം അനിവാര്യമാണ്. നിർണായകമായ ഈ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് നമ്മുക്ക് നോക്കാം..

ഗോൾ കൂടാരത്തിൽ സച്ചിൻ സുരേഷിന് തന്നെയായിരിക്കും ഇത്തവണയും അവസരം ലഭിക്കുക. പ്രതിരോധത്തിൽ കോഫ്, ഹോർമി എന്നിവർ സെന്റർ ബാക്കുകളായും പ്രീതം കോട്ടാൽ റൈറ്റ് ബാക്കിലും നവോച്ച സിങ് ലെഫ്റ്റ് ബൈക്കിലും ഇറങ്ങാനാണ് സാധ്യത. മധ്യനിരയിൽ വിബിൻ, ഫ്രഡി സഖ്യത്തെ തന്നെ പ്രതീക്ഷിക്കാം.

റൈറ്റ് വിങ്ങിൽ കോറു സിങ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ ലൂണയും ലെഫ്റ്റ് വിങ്ങിൽ നോവ സദോയിയും ഏക സ്‌ട്രൈക്കറായി ജീസസ് ജിംനസും കളത്തിലിറങ്ങും.

അതേ സമയം ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ ഒമ്പതാം പൊസിഷനിലേക്ക് ഉയരാൻ സാധിക്കും. നിലവിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മറുഭാഗത്ത് ബംഗളുരുവാവട്ടെ ഇന്ന് വിജയിച്ചാൽ അവർക്ക് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ സാധിക്കും.

കേരളാ ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ ഇപ്രകാരം: സച്ചിൻ സുരേഷ്, പ്രീതം കോട്ടാൽ, ഹോർമി, കോഫ്, നവോച്ച സിങ്, വിബിൻ മോഹൻ, ഫ്രഡി, കോറു സിങ്. ലൂണ, നോവ, ജീസസ്

പ്രതിരോധ നിര ഇനി ഒന്നുകൂടി ശക്തം; ബ്ലാസ്റ്റേഴ്‌സ് മലയാളി താരത്തെ ഐഎസ്എലിൽ രജിസ്റ്റർ ചെയ്തു…

എല്ലാം മതിയായി; മനസ്സ് മടുത്ത് ലൂണ; ഇനി പ്രതീക്ഷകൾ മടക്കി വെയ്ക്കാം