കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ എട്ടാം മത്സരത്തിനായി വ്യാഴാഴ്ച്ച ഹൈദരാബാദ് എഫ്സിയെ നേരിടാൻ ഒരുങ്ങുകയാണ്. രാത്രി 7:30 ന് കൊച്ചിയിലാണ് മത്സരം. നിലവിൽ ഏഴ് കളിയിൽ രണ്ട് വിജയവും 2 സമനിലയും 3 തോൽവിയുമായി 8 പോയിന്റോടെ പോയിന്റ്റ് പട്ടികയിൽ പരുങ്ങലിലാണ് ബ്ലാസ്റ്റേഴ്‌സ്. അതിനാൽ ഹൈദരാബാദിനെതിരെ വിജയം അനിവാര്യമാണ്. ഹൈദരാബാദുമായി കളത്തിലിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
അവസാന മത്സരത്തിൽ റെഡ് കാർഡ് കണ്ട് പുറത്ത് പോയ ക്വമെ പെപ്രയ്ക്ക് ഹൈദരാബാദിനെതിരെയുള്ള മത്സരം നഷ്ടമാവും. കൂടാതെ പരിക്കേറ്റ നോവ സദോയി ഹൈദരബാദിനെതിരെയോ അല്ലെങ്കിൽ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷമോ തിരിച്ചെത്തുമെന്നാണ് സ്റ്റാറേ വ്യക്തമാക്കിയത്. ഹൈദരബാദിനെതിരെ താരം കളത്തിലിറങ്ങിയാലും ഫിറ്റ്നസ് പ്രശ്‌നം ഉള്ളതിനാൽ ബെഞ്ചിൽ നിന്നും സ്റ്റാർട്ട് ചെയ്യാനാണ് സാധ്യത.
സച്ചിൻ സുരേഷിന്റെ മടങ്ങി വരവ് ഉറപ്പില്ലാത്ത സാഹചര്യത്തിൽ സോം കുമാർ തന്നെയായിരിക്കും ആദ്യ ചോയിസ്. എന്നാൽ അവസാന രണ്ട് മത്സരങ്ങളിലെ മോശം പ്രകടനം കാരണം നോറ ഹൈദരാബാദിനെതിരെ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.
3-4-1-2 തന്നെയായിരിക്കും ഹൈദരാബിദിനെതിരെയുള്ള ഫോർമേഷൻ. ത്രീ മാൻ ഡിഫൻസിൽ മിലോസ് വീണ്ടും ആദ്യ ഇലവനിലെത്തും. മിലോസ്, പ്രീതം ഹോർമി എന്നിവരായിരിക്കും ത്രീ മാൻ ഡിഫൻസ്. 4 മാൻ മിഡ്ഫീൽഡിൽ നവോച്ച സിങ്, കോഫ്, വിബിൻ മോഹൻ, സന്ദീപ് എന്നിവർ ഇറങ്ങും.
അറ്റാക്കിങ് മിഡ്ഫീൽഡറായി ലൂണ ഇറങ്ങും. സ്‌ട്രൈക്കർമാരായി ജീസസ് ജിംനസും ഒപ്പം രാഹുൽ കെപിയോ അയ്മനോ ഇറങ്ങും. നോഹ ഹൈദരാബാദിനെതിരെ തിരിച്ചെത്തുകയാണ് എങ്കിൽ തന്നെ ബെഞ്ചിൽ നിന്നായിരിക്കും താരം സ്റ്റാർട്ട് ചെയ്യുക.