in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പ്രതിരോധം അഴിച്ച് പണിയുന്നു; പുതിയ താരങ്ങളെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

ഖബ്ര കഴിഞ്ഞ സീസണിലെ പ്രതാപത്തിലല്ല എന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ സൈഡ് ബെഞ്ചിലെത്തിച്ചത്. ലെസ്‌കോവിച്ചിന്റെ ബാക്ക്അപ്പായി എത്തിയ വിക്ടർ മോങ്കിലിന്റെ കാലുകളിൽ നിന്നും ഇത് വരെ മികച്ച പ്രകടനം ആരാധകർക്ക് കാണാനായിട്ടില്ല. വിങ്ങിലൂടെ കുതിക്കുമെങ്കിലും പ്രതിരോധിക്കാൻ മറക്കുന്ന ജെസ്സലും പ്രതിരോധനിരയിലെ തലവേദനയാണ്.

കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഒരൽപ്പം വിള്ളലുകളുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് തന്നെ ഇക്കാര്യം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും നേരത്തേ നടത്തിയിരുന്നു. കഴിഞ്ഞ സീസണിൽ നമ്മൾക്കുണ്ടായ ക്ലീൻ ഷീറ്റുകൾ ഇത്തവണ ലഭിക്കുന്നില്ല എന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ തുറന്ന് പറഞ്ഞിരുന്നു. മാർക്കോ ലെസ്കോവിച്ച്,ഹോർമി, നിശുകുമാർ, സന്ദീപ് എന്നിവർ പ്രതിരോധനിരയിൽ മികവ് കാട്ടുമ്പോഴും ഇവർക്ക് കൃത്യമായ ഒരു പകരക്കാർ ബ്ലാസ്റ്റേഴ്‌സിന്റെ സൈഡ് ബെഞ്ചിലില്ല എന്ന കാര്യം വാസ്തവമാണ്.

ഖബ്ര കഴിഞ്ഞ സീസണിലെ പ്രതാപത്തിലല്ല എന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ സൈഡ് ബെഞ്ചിലെത്തിച്ചത്. ലെസ്‌കോവിച്ചിന്റെ ബാക്ക്അപ്പായി എത്തിയ വിക്ടർ മോങ്കിലിന്റെ കാലുകളിൽ നിന്നും ഇത് വരെ മികച്ച പ്രകടനം ആരാധകർക്ക് കാണാനായിട്ടില്ല. വിങ്ങിലൂടെ കുതിക്കുമെങ്കിലും പ്രതിരോധിക്കാൻ മറക്കുന്ന ജെസ്സലും പ്രതിരോധനിരയിലെ തലവേദനയാണ്.

പ്രതിരോധം അത്യാവശ്യം ഓക്കേയാണ് എങ്കിലും പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്‌സിന് മികച്ച കളിക്കാരുടെ അഭാവമുണ്ട്. കഴിഞ്ഞ സീസണിൽ ഖബ്രയുടെ ഫോമും സഞ്ജീവ് സ്റ്റാലിൻ, സിപോവിച്ച് എന്നിവർ പ്രതിരോധബാക്കപ്പിന് കരുത്ത് നൽകിയവരാണ്.

കാര്യങ്ങളൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്യുന്ന ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസും സ്കിൻകിസും പരിശീലകൻ ഇവാൻ വുകമനോവിച്ചും അടുത്ത സീസണിലേക്ക് ടീമിനെ ഒരുക്കുമ്പോൾ അതിൽ ഏറെ പ്രാധാന്യം നൽകുന്നത് മികച്ച പ്രതിരോധതാരങ്ങളെ ടീമിലെത്തിക്കാനാവും.

ഖബ്രയുടെ കരാർ കാലാവധി ഈ സീസണിനൊടുവിൽ അവസാനിക്കാനിരിക്കെ ഖബ്രയെ ടീം വിടാൻ അനുവദിച്ച് പുതിയ ഇന്ത്യൻ പ്രതിരോധതാരങ്ങളെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത് എന്നാണ് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വമ്പൻ ഇന്ത്യൻ താരങ്ങൾക്ക് പിറകെ പോകുന്നതിനേക്കാൾ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് ചെറിയ ക്ലബ്ബുകളിലും അക്കാദമികളും കളിക്കുന്ന യുവപ്രതിരോധതാരങ്ങളെയാണ്. ഇത്തരത്തിലുള്ള താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ചില നീക്കങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇവാൻ വുകമനോവിച്ച് ഇന്ത്യൻ ഫുട്‍ബോൾ ടീം പരിശീലകനാവുമോ…?

ഗോവയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന് തലവേദന നൽകി സൂപ്പർ താരത്തിന്റെ ഇഞ്ചുറി അപ്ഡേറ്റ്