in , , , , , , ,

AngryAngry LOVELOVE OMGOMG CryCry LOLLOL

എന്റമ്മോ ഇജ്ജാതി ഗോൾ; ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് കിടിലൻ താരത്തെ

കേരളത്തിൽ നിന്നുള്ള മികച്ച താരങ്ങൾ മറ്റു ക്ലബ്ബുകളിലേക്ക് കൂടുമാറുന്നത് ഒരർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന്റെ കൂടി പിടിപ്പ്കേടാണ്. മലയാളി യുവതാരങ്ങളെ ക്ലബ്ബിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല എന്ന പോര്യ്മ തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് കൺമുന്നിൽ വെച്ച് നഷ്ടപ്പെടുത്തിയ ഒരു യുവപ്രതിഭയെ പറ്റിയാണ് ചർച്ചകൾ.

കേരളത്തിൽ നിന്നുള്ള മികച്ച താരങ്ങൾ മറ്റു ക്ലബ്ബുകളിലേക്ക് കൂടുമാറുന്നത് ഒരർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന്റെ കൂടി പിടിപ്പ്കേടാണ്. മലയാളി യുവതാരങ്ങളെ ക്ലബ്ബിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല എന്ന പോര്യ്മ തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് കൺമുന്നിൽ വെച്ച് നഷ്ടപ്പെടുത്തിയ ഒരു യുവപ്രതിഭയെ പറ്റിയാണ് ചർച്ചകൾ.

ALSO READ: ദിമിക്ക് പിന്നാലെ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരം കൂടി ഈസ്റ്റ് ബംഗാളിലേക്ക്

കഴിഞ്ഞ ദിവസം മുംബൈ സിറ്റി എഫ്സിയുമായി 3 വർഷത്തെ കരാർ ഒപ്പിട്ട കോഴിക്കോട്ടുകാരൻ നൗഫൽ പിഎനിൻറെ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കഴിഞ്ഞ സീസണിൽ ഗോകുലം കേരളയ്ക്ക് വേണ്ടി കളിച്ച നൗഫൽ 23 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളും 8 അസിസ്റ്റുമാണ് തന്റെ പേരിലാക്കിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായും ലെഫ്റ്റ് മിഡ്ഫീൽഡറായും കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് ഈ 23 കാരൻ.

ALSO READ; ജീക്സന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് താൽകാലിക ആശ്വാസം; പുതിയ അപ്‌ഡേറ്റ് പുറത്ത്

താരത്തിന്റെ പ്രകടനത്തിന്റെ മികവ് മനസിലാക്കാൻ കഴിഞ്ഞ സീസണിൽ താരം നേടിയ ഒരൊറ്റ ഗോൾ മാത്രം മതിയാവും. മൊഹമ്മദൻസ് എസ്സിക്കെതിരെ സ്വന്തം ഹാഫിൽ നിന്നും പന്തുമായി കുതിച്ച താരം ഒരു സുന്ദരലോങ്ങ് റേഞ്ചർ ഗോൾ നേടിയ വീഡിയോ താരത്തിന്റെ മുംബൈ പ്രവേശനത്തിന് പിന്നാലെ ചർച്ചയാവുകയാണ്.

കേരളത്തിൽ ഇത്രയും മികച്ച ഒരു താരമുണ്ടായിട്ടുണ്ടും ആ താരത്തെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിഞ്ഞില്ല എന്നത് ബ്ലാസ്റ്റേഴ്സിന്റെ പോരായ്മയാണ്. ഒന്നല്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവില്ല. അല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളോട് താരം നോ പറഞ്ഞ് കാണും.

ALSO READ: ഊതിക്കാച്ചിയ പൊന്നിനെ ബ്ലാസ്റ്റേഴ്‌സ് വിറ്റഴിക്കുമോ; പ്രതിരോധ താരത്തിനായി ഐ ലീഗ് ക്ലബ്ബുകൾ രംഗത്ത്

നൗഫൽ മാത്രമല്ല, കേരളത്തിൽ നിന്നും വളർന്ന് വരുന്ന പ്രതിഭകളായ സലാഹുദ്ധീൻ അദ്നാൻ, ആദിൽ അബ്ദുല്ല,അലക്സ് സജി എന്നിവരെയൊക്കെ ഐഎസ്എല്ലിലെ വമ്പൻ ക്ലബ്ബുകൾ റാഞ്ചുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും പൂർണമായും കേരളത്തോട് കൂറ് പുലർത്തുന്നില്ല.

ALSO READ: സ്റ്റാറേയുടെ പരാമർശത്തിന് പിന്നാലെ മലയാളി താരത്തിനെതിരെ സൈബർ അറ്റാക്ക്

നാണംകെട്ട പുറത്താകൽ; 3 താരങ്ങൾക്ക് വിചിത്ര ശിക്ഷ നൽകാനൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരവും കൈവിട്ടു പോകുമോ? സൂപ്പർ താരത്തിന് ഓഫറുമായി ഐ-ലീഗ് ക്ലബ്‌…