in ,

LOLLOL AngryAngry OMGOMG LOVELOVE CryCry

ലൂണ, ലെസ്‌കോ തുടങ്ങി 10 പേരെ റാഞ്ചാൻ കൊൽക്കത്ത വമ്പൻമാർ..

മികച്ച ഒരു സ്പോൺസർ ലഭിച്ചതിനാൽ പണം എറിഞ്ഞുകൊണ്ട് തങ്ങൾ ആഗ്രഹിക്കുന്ന മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ്‌ ബംഗാളിന് കാര്യങ്ങൾ എളുപ്പമാണ്

മികച്ച ഒരു സ്പോൺസർ ലഭിച്ചതിനാൽ പണം എറിഞ്ഞുകൊണ്ട് തങ്ങൾ ആഗ്രഹിക്കുന്ന മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ്‌ ബംഗാളിന് കാര്യങ്ങൾ എളുപ്പമാണ്.

ഇമാമി ഗ്രൂപ്പ്‌ ഈസ്റ്റ്‌ ബംഗാൾ ക്ലബ്ബിനെ ഏറ്റെടുത്തു കഴിഞ്ഞതോടെ നിരവധി വമ്പൻ സൈനിങ്ങുകളാണ് ഐഎസ്എൽ ക്ലബ്ബ്‌ സീസണിന്മുന്നോടിയായി നടത്തിയത്.

ഇപ്പോഴിതാ അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കൊരുങ്ങുന്ന ഇമാമി ഈസ്റ്റ്‌ ബംഗാൾ ക്ലബ്ബിന്റെ ഒഫീഷ്യൽസ് തങ്ങൾ നോട്ടമിടുന്ന വിദേശ താരങ്ങളുടെ ലിസ്റ്റ് ഇമാമി ഗ്രൂപ്പിന് നൽകിയിട്ടുണ്ട്.

നിലവിൽ ഐഎസ്എലിൽ കളിക്കുന്ന കിടിലൻ 10 വിദേശ താരങ്ങളാണ് ലിസ്റ്റിലുള്ളത്. എന്നാൽ ഇതിൽ ആരോയോക്കെ ടീം സ്വന്തമാക്കുമെന്ന് നോക്കി കാണണം.

ക്ലബ്ബ് ഒഫീഷ്യൽസ് നൽകിയ 10 പേർ ഇവരാണ് :

-Marco Lescovic

  • Adrian Luna
  • Xavier Siverio
  • Greg Stewart
  • Gorge Pereyra Diaz
  • Borja Hereira
  • Noah Sadaoui
  • Alberto Noguera
  • Saul Crespo
  • Diego Mauricio.

വിദേശ താരങ്ങളെ കൂടാതെ പരിശീലകൻമാരുടെ ഒരു ലിസ്റ്റും ക്ലബ്ബ് ഒഫീഷ്യൽസ് നൽകിയിട്ടുണ്ട്, അതിനെ കുറിച്ചുള്ള ആർട്ടിക്കിൾ നമ്മൾ ഇതിനകം ചെയ്തതാണ്. കൂടാതെ ഇന്ത്യൻ താരങ്ങളടങ്ങുന്ന ലിസ്റ്റും ഇമാമി ഗ്രൂപ്പിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.

സൂപ്പർ കപ്പിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ വിലക്കുമോ എന്ന ആശങ്കയിൽ ആരാധകർ, എന്നാൽ..

ക്രിസ്റ്റൽ ജോണിന്റെ പണി പോയി?