in

LOVELOVE LOLLOL OMGOMG AngryAngry CryCry

വീഡിയോ- മഴയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചു

ആദ്യത്തെ ISL കിരീടം കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വപ്നം നിറവേറ്റാൻ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനെ കഴിയട്ടെ എന്ന് ആശംസിക്കുന്നു

.

കോരിചൊരിയുന്ന മഴയെയും ആഞ്ഞടിക്കുന്ന കാറ്റിന്റെയും മുന്നിൽ തോൽക്കാൻ തയ്യാറാകാത്ത മനോവീര്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ പരിശീലനം ആരംഭിച്ചു.

എല്ലാ താരങ്ങളും മെഡിക്കൽ പരിശോധന വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീസീസൺ പരിശീലനം കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വൈകുന്നേരത്തോടെ ആരംഭിച്ചത്.

പ്രീസീസൺ പരിശീലനം തുടങ്ങി അൽപ്പം സമയങ്ങൾക്കുളിൽ മഴ പെയ്തെങ്കിലും മഴയെ വകവെക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും സ്റ്റാഫുകളും തങ്ങളുടെ പരിശീലന സെഷൻ തുടർന്നു.

കൊച്ചിയിലെ പ്രീസീസൺ ക്യാമ്പിന് ശേഷം ഈ മാസം മധ്യത്തോടെ പ്രീസീസൺ മത്സരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് അറബ് രാജ്യമായ യു.എ.ഇ യിലേക്ക് പറക്കും.

പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കീഴിൽ മികച്ച നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിനെ വരവേൽക്കുന്നത്.

ആദ്യത്തെ ISL കിരീടം കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വപ്നം നിറവേറ്റാൻ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനെ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ISL വിറപ്പിക്കുവാൻ യൂറോപ്പിൽ നിന്നൊരു ശക്തിമാൻ വരുന്നു?

മലയാളി താരത്തെ സ്വന്തമാക്കി മുൻ ചാമ്പ്യൻമാർ