in

LOVELOVE LOLLOL OMGOMG CryCry AngryAngry

സാഫ് കപ്പ്‌ നേടിയ ഇന്ത്യൻ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്..

ഐ.എം വിജയന്റെ ശിഷ്യണത്തിലൂടെ കാൽപന്ത് കളിയെ സ്നേഹിച്ചു വളർന്ന ഈ മലയാളി സാഫ് കിരീട നേട്ടം ആഘോഷിച്ചതിനു ശേഷം നേരെ പോകുക കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ക്യാമ്പിലേക്കാണ്

.

ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 5-2 സ്കോറിനു പരാജയപ്പെടുത്തി ഇന്ത്യയുടെ യൂത്ത് ടീം അണ്ടർ 20 സാഫ് കപ്പിൽ മുത്തമിടുമ്പോൾ മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ഒരു മലയാളിയുണ്ട്.

തൃശൂർ സ്വദേശിയായ വിപിൻ മോഹൻ എന്ന മലയാളി യുവ താരം തന്നെയാണ് ഇന്ത്യയുടെ സാഫ് കിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഒരാൾ. ഇന്ത്യൻ സീനിയർ ദേശീയ ടീമിന് വേണ്ടി പന്ത് തട്ടണമെന്നാണ് വിപിന്റെ ആഗ്രഹം.

ഐ.എം വിജയന്റെ ശിഷ്യണത്തിലൂടെ കാൽപന്ത് കളിയെ സ്നേഹിച്ചു വളർന്ന ഈ മലയാളി സാഫ് കിരീട നേട്ടം ആഘോഷിച്ചതിനു ശേഷം നേരെ പോകുക കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ക്യാമ്പിലേക്കാണ്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിന്റെ ഭാഗമായ വിപിൻ ഇത്തവണ സീനിയർ ടീമിന്റെ പ്രീസീസൺ ക്യാമ്പിൽ പങ്കെടുക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ക്യാമ്പിലേക്ക് നേരത്തെ തന്നെ വിളി വന്നിട്ടുള്ള വിപിൻ മോഹനന് സാഫ് കപ്പ്‌ ടൂർണമെന്റിൽ കാഴ്ച വെച്ച പോലെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ കാഴ്ച വെക്കാൻ സാധിച്ചാൽ വരുന്ന ISL സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ പന്ത് തട്ടാൻ ഈ ത്രിശൂർ സ്വദേശിയുണ്ടാകും.

ലൂണ, ജിയാനു എപ്പോൾ വരും?

ഉദാന്ത സിങ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്?