ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി വിലപ്പെട്ട മൂന്ന് എവേ പോയിന്റുകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മടങ്ങുന്നത്.
Also Read – ഒന്നും അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞില്ലേ.. ഇത് ബ്ലാസ്റ്റേഴ്‌സാണ്, കിട്ടിയതിനു ഇരട്ടി തിരിച്ചുനൽകും🔥
എന്നാൽ മത്സരത്തിൽ റഫറിയെടുത്ത തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച മുഹമ്മദൻസ് ആരാധകർ പ്രതിഷേധങ്ങൾ നടത്തി. മത്സരത്തിനിടെ മൈതാനത്തിലേക്ക് വടികളും കുപ്പികളും മറ്റും എറിഞ്ഞതോടെ മത്സരം തടസ്സപ്പെട്ടു.
Also Read – ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും ഫാൻസിന് നേരെയും ആക്രമണം👀 വീഡിയോ ദൃശ്യങ്ങൾ ഇതാ..
കൂടാതെ എവേ ഗാലറിയിൽ ഇരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെയും ആക്രമണം ഉണ്ടായി. മൈതാനത്തിനുള്ളിലേക്ക് ആക്രമണം ഉണ്ടായതോടെ താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് സൈഡ്ലൈനിലേക്ക് വിളിച്ച റഫറി മത്സരം അല്പസമയത്തേക്ക് നിർത്തിവെച്ചു. ഈയൊരു കാഴ്ച ഈ സീസണിൽ നമ്മൾ ലാലിഗയിൽ കണ്ടതാണ്.
Also Read – ‘ഞങ്ങൾ റഫറിമാരല്ല, ഞങ്ങൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്👀ഞങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ല..’
അത്ലറ്റികൊ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡ് താരങ്ങൾക്കെതിരെ ഗാലറിയിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ കുപ്പിയും മറ്റു സാധനങ്ങളും മൈതാനത്തിലേക്ക് എറിഞ്ഞപ്പോൾ മത്സരം കുറച്ചു സമയത്തേക്ക് നിർത്തിവെച്ചിരുന്നു.
Also Read – സ്റ്റേഡിയത്തിലെ സുരക്ഷസംവിധാനങ്ങൾ എവിടെ?🤷🏻♂️ അഡ്രിയാൻ ലൂണയുടെ പ്രതികരണം..
പിന്നീട് ആരാധകർ ശാന്തരായതിനുശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഈയൊരു കാഴ്‌ചയാണ് ഐഎസ്എൽ മത്സരത്തിൽ കണ്ടതെങ്കിലും മുഹമ്മദൻസ് ആരാധകർ ശാന്തരായില്ല, ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് നേരെയും ആക്രമണമുണ്ടായി.
Also Read – വിജയിച്ചെങ്കിലും കളിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര പോരായെന്ന് അഡ്രിയാൻ ലൂണ..