ആരാധകർ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന്റെ ഉദ്‌ഘാടന തിയ്യതിയുടെ കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്. ഐഎസ്എൽ ഔദ്യോഗികമായാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: ഹൈദരാബാദ് ഐഎസ്എല്ലിനുമുണ്ടാവില്ല? പകരം ആര് വരും? സാദ്ധ്യതകൾ ഇങ്ങനെ…
സെപ്റ്റംബർ 13 നായിരിക്കും ഐഎസ്എല്ലിന്റെ പുതിയ സീസൺ ആരംഭിക്കുക. ഉദ്‌ഘാടനം തിയതി പ്രഖ്യാപിച്ചെങ്കിലും ഫിക്സറുകൾ പുറത്ത് വന്നിട്ടില്ല. ഹൈദരാബാദ് എഫ്സിയുടെ അനിശ്ചിതത്വം തന്നെയാണ് കാരണം.
ALSO READ: പരിക്ക്; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ രണ്ട് താരങ്ങൾ പരിക്കിന്റെ പിടിയിൽ
അഗസ്റ്റ് 15 ന് ഹൈദരാബാദിന്റെ കാര്യത്തിൽ അന്തിമതീരുമാനം വരും. അതിന് ശേഷമായിരിക്കും ഫിക്സറുകൾ പ്രഖ്യാപിക്കുക. ഡ്യൂറൻഡ് കപ്പിൽ നിന്നും ഹൈദരാബാദ് പിന്മാറിയിരുന്നു. അതിനാൽ ഐഎസ്എല്ലും അവർ കളിക്കാനുള്ള സാദ്ധ്യതകൾ കുറവാണ്.
ALSO READ: അവസരങ്ങൾ കുറയാൻ സാധ്യത; മുന്നേറ്റനിരയിലെ യുവതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചേക്കും
അതേ സമയം ഉദ്‌ഘാടനമത്സരവുമായി ബന്ധപ്പെട്ട ചില സൂചനകൾ പുറത്ത് വരികയാണ്. സാധാരണ ഗതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സാണ് കഴിഞ്ഞ കുറച്ച് സീസണുകളിലായി ഇറങ്ങാറുള്ളത്. എന്നാൽ ഇത്തവണ അതിന് മാറ്റം വരാൻ സാധ്യതയുണ്ട്.
ALSO READ: സ്വന്തമായൊരു സ്റ്റേഡിയം; ആരാധകരുടെ പ്രതീക്ഷ നിലനിർത്തി ബ്ലാസ്റ്റേഴ്‌സ്
കൊച്ചിയിൽ നിന്നും വിപരീതമായി ഇത്തവണ കൊൽക്കത്തയിലായിരിക്കും ഉദ്‌ഘാടനമത്സരം നടക്കാൻ സാധ്യത.ഇത്തവണ കൊൽക്കത്തയിൽ നിന്നും മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവർക്കൊപ്പം മൊഹമ്മദൻസും കൂടി ഐഎസ്എല്ലിനുണ്ട്. ഇതിൽ ഏതെങ്കിലുമൊരു ടീം ഉദ്‌ഘാടന മത്സരത്തിന് ഇറങ്ങിയേക്കും.