in , , , , , , ,

LOVELOVE OMGOMG LOLLOL

അവസരങ്ങൾ കുറയാൻ സാധ്യത; മുന്നേറ്റനിരയിലെ യുവതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചേക്കും

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഡയമന്തക്കോസിന് പകരക്കാരനെ തേടുന്നുണ്ട്. ഒരു വിദേശ സ്‌ട്രൈക്കരുടെ പ്രഖ്യാപനം ആരാധകർക്ക് ഏത് നിമിഷവും പ്രതീക്ഷിക്കാം. പുതിയ വിദേശ താരത്തോടൊപ്പം ക്വമി പെപ്ര കൂടി ടീമിൽ തുടരുന്നതോടെ ഇഷാൻ പണ്ഡിതയ്ക്ക് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ പ്ലെയിങ് ടൈം കിട്ടാൻ സാധ്യതയില്ല.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഘാനൻ യുവതാരം ക്വമി പെപ്രയെ ലോണിൽ അയക്കാൻ നീക്കങ്ങൾ നടത്തുന്നു എന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഈ നീക്കത്തിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പിന്നോട്ട് പോകുകയും ചെയ്തു. പെപ്രയുടെ മികച്ച പ്രകടനം തന്നെയാണ് താരത്തെ ലോണിൽ അയക്കാനുള്ള നീക്കത്തിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പിന്മാറാൻ കാരണം. എന്നാൽ പെപ്രയ്ക്ക് പകരം മറ്റൊരു മുന്നേറ്റ താരം ലോണിൽ പോകാനുള്ള സാദ്ധ്യതകളുണ്ട്.

ALSO READ: അഭിമാന നിമിഷം; 135 വർഷത്തെ റെക്കോർഡ് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്; മറികടന്നത് ബ്രിട്ടീഷ് ക്ലബ്ബിനെ

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഡയമന്തക്കോസിന് പകരക്കാരനെ തേടുന്നുണ്ട്. ഒരു വിദേശ സ്‌ട്രൈക്കരുടെ പ്രഖ്യാപനം ആരാധകർക്ക് ഏത് നിമിഷവും പ്രതീക്ഷിക്കാം. പുതിയ വിദേശ താരത്തോടൊപ്പം ക്വമി പെപ്ര കൂടി ടീമിൽ തുടരുന്നതോടെ ഇഷാൻ പണ്ഡിതയ്ക്ക് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ പ്ലെയിങ് ടൈം കിട്ടാൻ സാധ്യതയില്ല. അതിനാൽ ഇഷാൻ ലോണിൽ പോകാനുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്.

ALSO READ: പണി വരുന്നുണ്ട്; ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടാൻ സാധ്യതയേറുന്നു

മുന്നേറ്റനിരയിൽ ബ്ലാസ്റ്റേഴ്സിന് താരങ്ങളുടെ ആധിക്യം കൂടിയുണ്ട്. ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് നിഹാൽ സുധീഷിനെ ലോണിൽ അയച്ചിട്ടുണ്ട്. മറ്റൊരു താരമായ ലികമ്പ രാകേഷിനെ ലോണിൽ അയക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മലയാളി താരം രാഹുൽ കെപിയും ടീം വിടാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഇവർ ലോണിൽ പോയാലും ടീം വിട്ടാലും മുന്നേറ്റ നിരയിൽ ബ്ലാസ്റ്റേഴ്സിന് ഇനിയും ഒരുപാട് താരങ്ങളുണ്ട്.

ALSO READ: പെപ്രയുടെ കാര്യത്തിൽ ട്വിസ്റ്റ്; ആരാധകർ ആഗ്രഹിച്ച നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്

നോഹ, അയ്മൻ, സൗരവ്, അമാവിയ. ബ്രൈസ് മിറാൻഡ, ബികാഷ്, അജ്‌സൽ എന്നീ താരങ്ങൾ മുന്നേറ്റ നിരയിൽ കളിക്കുന്നവരാണ്. ഇവർക്കെല്ലാം അടുത്ത സീസണിൽ അവസരം നല്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കില്ല. അതിനാൽ മുന്നേറ്റ നിരയിൽ നിന്ന് സൗരവ് മൊണ്ടാലോ, ബ്രൈസ് മിറാൻഡയോ ലോണിൽ പോകണോ ക്ലബ് വിടാനോ ഉള്ള സാഹചര്യവുമുണ്ട്.

ALSO READ: ഹൈദരാബാദ് ഐഎസ്എല്ലിനുമുണ്ടാവില്ല? പകരം ആര് വരും? സാദ്ധ്യതകൾ ഇങ്ങനെ…

മുന്നേറ്റ നിരയിൽ താരങ്ങളുണ്ടെങ്കിലും പ്രതിരോധത്തിൽ താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്സിനുണ്ട്. വിങ് ബാക്കുകളിൽ താരങ്ങളുണ്ടെങ്കിലും സെന്റർ ബാക്ക് പൊസിഷനിൽ ഇന്ത്യൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് കുറവുണ്ട്. പ്രീതം കോട്ടാൽ ക്ലബ് വിടാനുള്ള സാധ്യതകളുണ്ട്. പിന്നെയുള്ളത് ഹോർമിപാം മാത്രമാണ്. ബിജോയ് വർഗീസ് സ്‌ക്വാഡിൽ എത്തിയാലും ഇനിയും ഒരു ഇന്ത്യൻ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.

ALSO READ: പരിക്ക്; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ രണ്ട് താരങ്ങൾ പരിക്കിന്റെ പിടിയിൽ

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ പദ്ധതി; ഇനി പരിശീലനം നടത്തുക സ്വന്തം ഗ്രൗണ്ടിൽ…

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിലേക്ക് വരുന്നു; ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾക്കെതിരെ കളിക്കാൻ സാധ്യത…