കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് എഫ്സി ഗോവയുടെ ഐബാൻ ഡോഹ്ലിംഗ്. സെൻട്രൽ ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കെൽപ്പുള്ള താരത്തെ ടീമിൽ എത്തിച്ച് പ്രതിരോധനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.
കഴിഞ്ഞ സീസണിൽ തന്നെ ഐബാനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അന്ന് താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. എന്നാൽ താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിലും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
ബ്ലാസ്റ്റേഴ്സ് വലിയ രീതിയിൽ ശ്രദ്ധ കൊടുക്കുന്ന ഐബാൻ ഡോഗ്ലിങ്ങിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സിന് മുമ്പിൽ ഒരു വലിയ പ്രതിസന്ധി നിലനിൽക്കുകയാണ്. താരത്തിനായി എഫ് സി ഗോവ ആവശ്യപ്പെട്ട ഉയർന്ന ട്രാൻസ്ഫർ ഫീയാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലെ വിലങ്ങു തടി.
താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയ്ക്ക് മുന്നിൽ ഒരു ഓഫർ വെച്ചിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫറിൽ പറഞ്ഞ പണത്തേക്കാൾ കൂടുതൽ പണമാണ് എഫ്സി ഗോവ താരത്തിന്റെ ട്രാൻസ്ഫർ ഫീയായി ആവശ്യപ്പെടുന്നത്.
ഗോവയുടെ ഉയർന്ന ട്രാൻസ്ഫർ ഫീ ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്രതിസന്ധിയാണ്. താരത്തെ സ്വന്തമാക്കാൻ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടെങ്കിലും ഈ ഉയർന്ന ഫീ കാരണം താരത്തിൽ നിന്ന് ബ്ലാസ്റ്റേഴ്സ് പിന്മാറുമോ എന്ന ആശങ്ക ആരാധകർ ഉണ്ട്.