in , , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കം

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ സ്വന്തമാക്കാൻ സാധ്യത. പ്രതിരോധ നിരയിലേക് ഒരു താരത്തെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കമെന്ന് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ സ്വന്തമാക്കാൻ സാധ്യത. പ്രതിരോധ നിരയിലേക് ഒരു താരത്തെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കമെന്ന് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിൽ താരങ്ങളുടെ എണ്ണം കുറവാണ്, പ്രധാനമായും ലെഫ്റ്റ്ബാക്ക്, റൈറ്റ്ബാക്ക്, പൊസിഷനുകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ അഭാവം ഉള്ളത്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന നായകനായിരുന്ന ജസ്സലിനെ മോശം ഫോമം കണക്കിലെടുത്ത് ആദ്യ ഇലവനിൽ നിന്ന് പുറത്താക്കുകയും പിന്നീട് സന്ദീപ്സിങ് ലെഫ്റ്റ് ബാക്ക് പൊസിഷനിലേക് വരുകയും ചെയ്തു.

റൈറ്റ് ബാക്കിൽ കബ്രയും നിഷുകുമാറും ഉണ്ടെങ്കിലും കബ്രയുടെ നിലവിലെ ഫോമും അത്ര മികച്ചതല്ല. കൂടാതെ കബ്രയുടെ കരാർ ഈ സീസണവസാനം അവസാനിരിക്കെ ഒരു പ്രതിരോധ താരത്തെ ടീമിലെത്തിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്‌സിന് നിർണായകമാണ്.

സമീപകാലത്തായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് റൈറ്റ് ബാക്കിൽ ഉപയോഗിക്കുന്നത് നിഷു കുമാറിനെയാണ്. അത്കൊണ്ട് തന്നെ അക്കാദമി തലത്തിൽ നിന്നുള്ള ഒരു താരത്തെ സീനിയർ ടീമിലേക്ക് പ്രമോട്ട് ചെയ്യാനോ അല്ലെങ്കിൽ ജനുവരി വിൻഡോയിലൂടെ ഒരു ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാനോ ആണ് കേരളബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ പ്രതിരോധ താരത്തെ ജനുവരി ട്രാൻസ്ഫറിൽ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു. നരേന്ദ്ര ഗെഹ്‌ലോട്ടിനെയായിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ചത്. എന്നാൽ അന്ന് ജനുവരിയിൽ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല.

രുചിയൂറും മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നു

സീസണിലെ മികച്ച താരം ആരാകും? ലൂണയും ഇവാനും ലിസ്റ്റിൽ..