in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മറ്റു ഓഫറുകളെല്ലാം വേണ്ടെന്ന് വെച്ച് ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിന് പിന്നിൽ കാരണമുണ്ട്??

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് സർപ്രൈസ് സൈനിങ് നൽകിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത വിദേശ താരത്തിന്റെ സൈനിംഗ് ഒഫീഷ്യലി പ്രഖ്യാപിച്ചു. ഗാനയിൽ നിന്നുമുള്ള 22 വയസ്സുകാരനായ യുവ താരത്തിന്റെ സൈനിങാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് സർപ്രൈസ് സൈനിങ് നൽകിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത വിദേശ താരത്തിന്റെ സൈനിംഗ് ഒഫീഷ്യലി പ്രഖ്യാപിച്ചു. ഗാനയിൽ നിന്നുമുള്ള 22 വയസ്സുകാരനായ യുവ താരത്തിന്റെ സൈനിങാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്രഖ്യാപിച്ചത്.

2025 വരെ രണ്ടു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി സൈൻ ചെയ്ത താരം എന്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് സൂപ്പർ താരത്തിന്റെ ഏജന്റ് തന്നെ വെളിപ്പെടുത്തുന്നു. നിരവധി ക്ലബ്ബുകളിൽ നിന്നും ഓഫറുകളും ഉണ്ടായിരുന്നുവെങ്കിലും എന്തുകൊണ്ട് ഇന്ത്യയിലേക്ക് വരാനും കേരള ബ്ലാസ്റ്റേഴ്സിനെ തന്നെ തിരഞ്ഞെടുക്കാനും കാരണമെന്ന് വ്യക്തമായി തന്നെ ഏജന്റ് പറയുന്നുണ്ട്.

“ഞങ്ങൾ നിരവധി ഓപ്ഷനുകൾ ചർച്ച ചെയ്തു. അവസാനം ഞങ്ങൾ ഇന്ത്യയിലെ പ്രൊജക്റ്റ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു, കാരണം ഇത് ഏറ്റവും മികച്ചതും ഇന്ത്യയിലെ വലുതുമായ ഫാൻസ്‌ പിന്തുണയുള്ള വലിയ ക്ലബ്ബാണ്. ” – ക്വാമി പെപ്രാഹ് ഏജന്റ് പറഞ്ഞു.

ഘാന ലീഗിൽ 2020ൽ കിങ് ഫൈസൽ എന്ന ക്ലബ്ബിനുവേണ്ടി സീനിയർ അരങ്ങേറ്റം കളിച്ചു തുടങ്ങിയ താരം 14 ഗോളുകളാണ് ടീമിനുവേണ്ടി അരങ്ങേറ്റസീസണിൽ നിന്നും നേടിയത്. പിന്നീട് സൗത്ത് ആഫ്രിക്കൻ ക്ലബ്ബായ ഓർലാണ്ടോ പൈറേറ്റ്സിന് വേണ്ടി കളിച്ച താരം 7 ഗോളുകളും നേടിയിട്ടുണ്ട്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന ഈ യുവതാരം ഐ എസ് എൽ സീസണിൽ മിന്നിത്തിളങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

യുഎഇയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന് വമ്പൻ പണി കിട്ടിയേക്കും, സെമിഫൈനൽ കളിക്കുവാൻ സൂപ്പർ താരങ്ങൾ??

ജോഷുവയുടെ പകരക്കാരൻ വരുന്നു??ഇനി മുതൽ ബ്ലാസ്റ്റേഴ്‌സ് പൊളിച്ചടുക്കും ?