in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ലെവൻ പുലിയാണ്?എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി കരോലിസ് രംഗത്ത്??

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് സർപ്രൈസ് സൈനിങ് നൽകിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത വിദേശ താരത്തിന്റെ സൈനിംഗ് ഒഫീഷ്യലി പ്രഖ്യാപിച്ചു. ഗാനയിൽ നിന്നുമുള്ള 22 വയസ്സുകാരനായ ക്വാമി പെപ്രാഹ് എന്ന യുവ താരത്തിന്റെ സൈനിങാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് സർപ്രൈസ് സൈനിങ് നൽകിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത വിദേശ താരത്തിന്റെ സൈനിംഗ് ഒഫീഷ്യലി പ്രഖ്യാപിച്ചു. ഗാനയിൽ നിന്നുമുള്ള 22 വയസ്സുകാരനായ ക്വാമി പെപ്രാഹ് എന്ന യുവ താരത്തിന്റെ സൈനിങാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്രഖ്യാപിച്ചത്.

2025 വരെയുള്ള രണ്ടു വർഷത്തെ കരാറിൽ സൂപ്പർ യുവതാരത്തിനെ സൈൻ ചെയ്തതായാണ് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുള്ളത്. ഗാന, സൗത്താഫ്രിക്ക എന്നിവിടങ്ങളിലെ ലീഗുകളിൽ കളിച്ചു പരിചയമുള്ള ക്വമി പെപ്രാഹ് എന്ന യുവ താരത്തിന്റെ സൈനിങ്ങിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് തന്റെ വാക്കുകളുമായി രംഗത്തെത്തി.

“ക്വാമെ ഞങ്ങളുടെ ടീമിലെ ഒരു പ്രധാനപ്പെട്ട സൈനിങാണ്. അവന്റെ ശാരീരിക സവിശേഷതകളും ഫുട്ബോൾ കഴിവുകളും അവനെ ഞങ്ങളുടെ ടീമിന് വലിയ മുതൽക്കൂട്ടാക്കുന്നു. യുവതാരവും ബഹുമുഖതയുമുള്ള വേഗതയേറിയ സ്‌ട്രൈക്കർ, ഹീറോ ഐഎസ്എലിലെ പ്രതിരോധത്തിന് ക്വാമെ നിരന്തരമായ ഭീഷണി ഉയർത്തുമെന്നും ഞങ്ങളുടെ ടീമിനെ വിജയിക്കാനും ഗോൾ സ്കോർ ചെയ്യാനും സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രതിരോധങ്ങൾക്ക് നിരന്തരം ഭീഷണി ഉയർത്താൻ കഴിവുള്ള താരമാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് എന്ന് സൂചിപ്പിച്ച കരോലിസ് സ്കിൻകിസ് ടീമിനെ വിജയിപ്പിക്കാൻ താരം നിരന്തരമായി സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. സെപ്റ്റംബർ മാസം അവസാനത്തോടെ തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ പുതിയ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്.

ആരാധകർക്ക് കിടിലൻ സർപ്രൈസ് സൈനിങ്ങുമായി ബ്ലാസ്റ്റേഴ്‌സ് പൊളിച്ചു??

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഇവാന്റെ വിലക്ക് ഐ എസ് എൽ വരെ നീളും?