ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസണിൽ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം ഏതാണെന്നു വെളിപ്പെടുത്തി ബാംഗ്ലൂരു എഫ്സിയുടെയും ഇന്ത്യൻ ദേശീയ ടീമിന്റെയും നായകനായ സുനിൽ ചേത്രി.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ വെച്ച് നടക്കുന്ന ബാംഗ്ലൂരു എഫ്സിയുടെ എവേ മത്സരമാണ് താൻ കളിക്കാൻ ആഗ്രഹിക്കുന്നതെന്നാണ് സുനിൽ ചേത്രി പറഞ്ഞത്.
സ്റ്റേഡിയം നിറഞ്ഞു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുൻപിൽ അവർക്കെതിരെ കളിക്കുന്നത് വേറിട്ട അനുഭവമാണെന്നും സുനിൽ ചേത്രി കൂട്ടിചേർത്തു.
“ഞാൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള എവേ മത്സരത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഫാൻസ് കൊണ്ട് തിങ്ങി നിറഞ്ഞു നിൽക്കുന്ന സ്റ്റേഡിയത്തിൽ അവർക്കെതിരെ കളിക്കുക എന്നത് മനോഹരമായ അനുഭവമാണ്. ” – ചേത്രി പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാമത്തെ ഹോം മത്സരമാണ് ബാംഗ്ലൂരു എഫ്സിക്കെതിരെ അരങ്ങേറുക. ഡിസംബർ 11 ഞായറാഴ്ച വൈകീട്ട് 7:30ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs ബാംഗ്ലൂരു എഫ്സി മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇരുടീമുകളുടെയും ആരാധകരും താരങ്ങളും.