ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9-സീസണിന് കൊടിയേറാൻ ഒരു മാസം ബാക്കി നിൽക്കെ വരുന്ന സീസണിൽ കളിക്കാൻ ആഗ്രഹിക്കുന്ന എവേ മാച്ച് ഏതാണെന്നു വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം സഹൽ അബ്ദുസമദ്.
കൊൽക്കത്തയുടെ മണ്ണിൽ ഒരുപാട് നാളായി നമ്മൾ കളിച്ചിട്ടെന്നും, അവിടെ കളിക്കാൻ നല്ല ആഗ്രഹമുണ്ടെന്നുമാണ് ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും മിഡ്‌ഫീൽഡ് താരമായ സഹൽ അബ്ദുസമദ് പറഞ്ഞത്.
“കൊൽക്കത്തയിൽ കളിക്കണമെന്നാഗ്രഹമുണ്ട്, കുറേയായി നമ്മൾ അവിടെ കളിച്ചിട്ട്, അവിടെ കളിക്കാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്.” – സഹൽ അബ്ദുസമദ് പറഞ്ഞു.
ATK മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ 2 കൊൽക്കത്തൻ വമ്പൻമാർ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരുമിച്ചു ബൂട്ട് കെട്ടുമ്പോൾ സഹൽ അബ്ദുസമദിന്റെ ആഗ്രഹം പോലെ കൊൽക്കത്തൻ മണ്ണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് സ്റ്റേജിൽ 2 തവണ കുപ്പായമണിയും.