in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അവർക്കെതിരെ മികച്ച പ്രകടനം നടത്തും – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഗ്രൂപ്പ്‌ റൗണ്ടിൽ തന്നെ 3 വിജയം, 1 സമനില ഉൾപ്പടെ 10 പോയന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്ന മുഹമ്മദൻസിന്റെ സീനിയർ ടീമിനെ തോൽപ്പിക്കുക എന്നത് തോമസ് ഷോർസിനും സംഘത്തിനും അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്

ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന ഇത്തവണത്തെ ഡ്യൂറണ്ട് കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ്‌ എ യിലെ ഒന്നാം സ്ഥാനക്കാരായ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സിയെ നേരിടുകയാണ്.

ഗ്രൂപ്പ്‌ റൗണ്ടിൽ തന്നെ 3 വിജയം, 1 സമനില ഉൾപ്പടെ 10 പോയന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്ന മുഹമ്മദൻസിന്റെ സീനിയർ ടീമിനെ തോൽപ്പിക്കുക എന്നത് തോമസ് ഷോർസിനും സംഘത്തിനും അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്.

ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം പരിശീലകനായ തോമസ്, ക്യാപ്റ്റൻ സച്ചിൻ സുരേഷ് എന്നിവരാണ് പങ്കെടുത്തത്.

ഐ ലീഗ് ക്ലബ്ബിനെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിവുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമെന്ന വളരെ പോസിറ്റീവായ സമീപനമാണ് തങ്ങളുടെ ഭാഗത്ത്‌ നിന്നുമുണ്ടാവുക എന്ന് പത്ര സമ്മേളനത്തിൽ തോമസ് ഷോർസ് പറഞ്ഞു.

“ഐ-ലീഗിൽ നിന്നുള്ള ടീമിനെതിരെ മികച്ച പ്രകടനം നടത്താൻ കഴിയുന്ന ടീമാണ് ഞങ്ങൾ എന്ന് കാണിക്കുക എന്നതാണ് ഞങ്ങൾ സ്വീകരിക്കുന്ന സമീപനം.”

“പരിചയസമ്പന്നരായ കളിക്കാർക്കെതിരെ കളിക്കുന്നത് നമ്മളെ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള അവസരമായാണ് ഞങ്ങൾ ഈ അവസരത്തെ കണക്കാക്കുന്നത്.”

“മത്സരത്തോടുള്ള ഞങ്ങളുടെ സമീപനം വളരെ പോസിറ്റീവായും നമ്മുടെ താരങ്ങളിൽ നിന്ന് കൂടുതൽ മികച്ച പ്രകടനം ആവശ്യപ്പെടുന്നതുമാണ്.” – തോമസ് ഷോർസ് പറഞ്ഞു.

സെപ്റ്റംബർ 14, 15 തീയതികളിലാണ് ഡ്യൂറണ്ട് കപ്പ്‌ സെമിഫൈനൽ മത്സരങ്ങൾ നടക്കുന്നത്. സെപ്റ്റംബർ 18-ന് ഡ്യൂറണ്ട് കപ്പ്‌ ഫൈനൽ മത്സരവും അരങ്ങേറിയാൽ ഇത്തവണത്തെ ഡ്യൂറണ്ട് കപ്പിന് സമാപനമാവും.

കേരള ബ്ലാസ്റ്റേഴ്‌സ് vs മുഹമ്മദൻ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം വൂട്ട് ആപ്പ്, വൂട്ട്.കോം സൈറ്റ്, ജിയോ ടിവി, സ്പോർട്സ് 18 ചാനൽ തുടങ്ങിയവയിൽ ലഭ്യമാണ്.

ടീമിന്റെയും തന്റെയും പ്രകടനത്തിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ്(R) നായകൻ

ജിയാനുവിനെയും കബ്രയെയും ബ്ലാസ്റ്റേഴ്‌സ് ടീമിൽ കാണ്മാനില്ല?