in , ,

ഇത് ഫൈനലാണ്, വിജയം മാത്രമാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്‌സ്(R) പരിശീലകൻ

അതേസമയം മുഹമ്മദൻസിന്റെ നാടായ കൊൽക്കത്തയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ബ്ലാക്ക് പാന്തേഴ്സിന് പിന്തുണയേകാൻ ആയിരങ്ങൾ ഒഴുകിയെത്തും.

ഡ്യൂറണ്ട് കപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് വിസിലുയരുമ്പോൾ ഏറ്റുമുട്ടുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് vs മുഹമ്മദൻ എസ്.സിയാണ്.

സെമിഫൈനൽ സ്ഥാനം ലക്ഷ്യം വെച്ച് വിജയം നേടിയെടുക്കാൻ ഇരുടീമുകളും കുപ്പായമണിയുമ്പോൾ മികച്ച പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം മുഹമ്മദൻസിന്റെ നാടായ കൊൽക്കത്തയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ബ്ലാക്ക് പാന്തേഴ്സിന് പിന്തുണയേകാൻ ആയിരങ്ങൾ ഒഴുകിയെത്തും.

എന്തായാലും മത്സരത്തിന് മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലകനായ തോമസ് ഷോർസ് തന്റെ സോഷ്യൽ മീഡിയയിൽ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

മുഹമ്മദൻസിനെതിരായ മത്സരം ഫൈനൽ മത്സരം പോലെയാണ് കാണുന്നതെന്നും ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും വിജയം നേടാൻ ശ്രമിക്കുകയും ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്.

“2 വർഷത്തിന് ശേഷം ഞാൻ കൊൽക്കത്തയിലേക്ക് മടങ്ങിവന്നിരിക്കുകയാണ്, അതിശയിപ്പിക്കുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയമുള്ള ഒരു ഗംഭീര നഗരം തന്നെയാണ് കൊൽക്കത്ത.”

“മുഹമ്മദൻസിനെതിരായ മത്സരം ഞങ്ങൾ ഫൈനലായി കണക്കാക്കുന്നു, ഞങ്ങൾ ഈ മത്സരത്തിൽ വിജയിക്കാനും ആഗ്രഹിക്കുന്നു. ഞമ്മുടെ എതിരാളിയുടെ ഫാൻസ്‌ പിന്തുണയെ മാനിച്ച് ഞങ്ങൾ ഗുണനിലവാരമുള്ള ഒരു ഗെയിം ഈ മത്സരത്തിൽ കാഴ്ച വെക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.” – തോമസ് ഷോർസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് vs മുഹമ്മദൻ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം വൂട്ട് ആപ്പ്, വൂട്ട്.കോം സൈറ്റ്, ജിയോ ടിവി, സ്പോർട്സ് 18 ചാനൽ തുടങ്ങിയവയിൽ ലഭ്യമാണ്.

ഒടുവിൽ സഞ്ജുവിന് വിളിയെത്തുന്നു; നിർണായക നീക്കവുമായി ബിസിസിഐ

ഈ നാല് കാര്യങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന് തുണയാവും