in ,

ഇജ്ജാതി ത്രില്ലർ മത്സരം, നാടകീയതക്കൊടുവിൽ ബാംഗ്ലൂരു സെമിഫൈനലിൽ

വീറും വാശിയുമേറിയ ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അജയ്യരായി എത്തിയ ഒഡിഷ എഫ്സിയെ എക്സ്ട്രാ ടൈം വരെ നീണ്ട ത്രില്ലറിനൊടുവിൽ പരാജയപ്പെടുത്തി ബാംഗ്ലൂരു എഫ്സി സെമിഫൈനലിൽ പ്രവേശിച്ചു.

വീറും വാശിയുമേറിയ ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അജയ്യരായി എത്തിയ ഒഡിഷ എഫ്സിയെ എക്സ്ട്രാ ടൈം വരെ നീണ്ട ത്രില്ലറിനൊടുവിൽ പരാജയപ്പെടുത്തി ബാംഗ്ലൂരു എഫ്സി സെമിഫൈനലിൽ പ്രവേശിച്ചു.

റെഡ് കാർഡും വിവാദവും അസാധാരണ കാഴ്ചയും കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ദി ബ്ലൂസിന്റെ വിജയം. അവസാന മിനിറ്റിൽ റോയ് കൃഷ്ണ നേടുന്ന വിജയ ഗോളാണ് ബാംഗ്ലൂരുവിനു സെമിഫൈനൽ നേടികൊടുത്തത്.

മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഒഡിഷക്കെതിരെ റഫറി നൽകിയ കോർണർ കിക്ക് തെറ്റായ തീരുമാനമാണെന്ന് ചൂണ്ടി കാണിച്ച് ഗ്രൗണ്ടിലേക്കിറങ്ങിയ ഒഡിഷ എഫ്സി പരിശീലകൻ ജോസഫ് ഗോമ്പാവു തന്റെ താരങ്ങളോട് ഗ്രൗണ്ടിൽ നിന്നും പിൻവാങ്ങാൻ ആവശ്യപ്പെടുന്ന രംഗങ്ങളാണ് കണ്ടത്.

എന്നാൽ ഗ്രൗണ്ടിൽ ഇറങ്ങിയതിന് റഫറി പരിശീലകന് കാർഡ് നൽകി. ആവേശമേറിയ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ 85-മിനിറ്റിൽ ഒഡിഷ താരം ശുഭം റെഡ് കാർഡ് നേടിയതോടെ 10 പേരിലേക്ക് ഒഡിഷ ചുരുങ്ങി.

90 മിനിറ്റ് പൂർത്തിയായതോടെ ഗോൾരഹിതമായ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 97 മിനിറ്റിൽ സിൽവ നേടുന്ന ഗോളിലൂടെ ബാംഗ്ലൂരു എഫ്സി ലീഡ് നേടിയെങ്കിലും മൗറിസിയോയിലൂടെ 115-മിനിറ്റിൽ ഒഡിഷ സമനില പിടിച്ചു.

മത്സരം പെനാൽറ്റി ഷൂട്ട്‌ ഔട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് 121-മിനിറ്റിൽ റോയ് കൃഷ്ണ മത്സരത്തിലെ വിജയഗോൾ ബാംഗ്ലൂരു എഫ്സിക്ക് വേണ്ടി നേടുന്നത്.

സെപ്റ്റംബർ 14, 15 തീയതികളിൽ നടക്കുന്ന സെമിഫൈനൽ മത്സരങ്ങൾക്ക് ശേഷം സെപ്റ്റംബർ 18 നാണ്‌ ഫൈനൽ മത്സരം അരങ്ങേറുന്നത്. മുഹമ്മദൻസ്, ബാംഗ്ലൂരു എഫ്സി എന്നിവർ മാത്രമാണ് നിലവിൽ സെമിഫൈനൽ ഉറപ്പിച്ച താരങ്ങൾ.

ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷമാണെന്ന് മുൻ ബ്ലാസ്റ്റേഴ്‌സ് താരം..

ഇജ്ജാതി ത്രില്ലർ മത്സരം, നാടകീയതക്കൊടുവിൽ ബാംഗ്ലൂരു സെമിഫൈനലിൽ