in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫ്രീകിക്ക് ഗോൾ വീഡിയോ ഇതാ??

പെനാൽറ്റി ബോക്സിനു പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് പൂട്ടിയയുടെ ഇടംകാലിൽ നിന്നും യാത്ര ആരംഭിച്ച പന്ത് ശരവേഗത്തിൽ എതിർടീമിന്റെ ഗോൾവല ചുംബിക്കുകയായിരുന്നു.

ഇന്ന് നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ നാഷണൽ ഗെയിംസിൽ പങ്കെടുക്കാനൊരുങ്ങുന്ന കേരള സ്റ്റേറ്റ് ഫുട്ബോൾ ടീമിനെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്‌ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

സൗരവ്, സഹൽ അബ്ദുസമദ്, പൂട്ടിയ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോളുകൾ നേടുന്നത്. മറുപടിയായി കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിൽ ഒരു തവണ പോലും പന്ത് എത്തിക്കുവാൻ കേരള സ്റ്റേറ്റ് ടീമിന് കഴിഞ്ഞില്ല.

ഈ മത്സരത്തിന്റെ അവസാന സമയങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് താരമായ പൂട്ടിയ നേടുന്ന മൂന്നാം ഗോൾ ഒരു കിടിലൻ ഫ്രീകികിൽ നിന്നായിരുന്നു.

പെനാൽറ്റി ബോക്സിനു പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് പൂട്ടിയയുടെ ഇടംകാലിൽ നിന്നും യാത്ര ആരംഭിച്ച പന്ത് ശരവേഗത്തിൽ എതിർടീമിന്റെ ഗോൾവല ചുംബിക്കുകയായിരുന്നു.

കേരള സ്റ്റേറ്റ് ടീമിനെ തോൽപ്പിച്ച് കൊണ്ട് കേരളത്തിലെ പ്രീസീസൺ പരിശീലന മത്സരങ്ങൾക്ക് തുടക്കമിട്ട കേരള ബ്ലാസ്റ്റേഴ്‌സ് സെപ്റ്റംബർ 17 ശനിയാഴ്ച വൈകുന്നേരം കൊച്ചിയിലെ മൈതാനത്തു വെച്ച് തന്നെ എം.എ കോളേജിനെ നേരിടുമെന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

കേരള സ്റ്റേറ്റ് ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി പൂട്ടിയ നേടിയ തകർപ്പൻ ഫ്രീകിക്ക് ഗോൾ ഇതാ :

സഞ്ജുവിനെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്താൻ ബിസിസിഐക്ക് പദ്ധതിയുണ്ടായിരുന്നു; പക്ഷെ തടസ്സാമായത് രണ്ട് താരങ്ങൾ

സന്തോഷ വാർത്ത? ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന്റെ ടിക്കറ്റ് 2 ദിവസത്തിനകം ലഭ്യമാകും?ടിക്കറ്റ് വില, ബുക്കിങ് ഇങ്ങനെയാണ്..