in , , , ,

CryCry LOLLOL OMGOMG LOVELOVE AngryAngry

ഗില്ലിന് പരിക്ക്? ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കട വാർത്ത..

സെപ്റ്റംബർ മാസത്തിൽ വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്ബോൾ ടീം ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടമേകിയ ചില കാര്യങ്ങളുണ്ട്.

സെപ്റ്റംബർ മാസത്തിൽ വിയറ്റ്‌നാമിൽ വെച്ച് നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്ബോൾ ടീം ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടമേകിയ ചില കാര്യങ്ങളുണ്ട്.

മൂന്നു മലയാളി താരങ്ങളും 4 കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ടീമിൽ ഉണ്ടായിട്ടും, കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിലെ പകരം വെക്കാനില്ലാത്ത രണ്ട് താരങ്ങളുടെ അപ്രതീക്ഷിതമായ അഭാവമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കണ്ടത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപറായ പ്രഭ്ശുകൻ ഗിൽ, ഡിഫെൻഡർ ഹോർമിപാം എന്നിവരുടെ അഭാവം സന്തോഷങ്ങൾക്കിടയിലും ആരാധകർക്ക് സങ്കടമേകി.

അതേസമയം ഹോർമിപാമിന്റെ കാര്യത്തിൽ അപ്ഡേറ്റ് ലഭിച്ചില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് അൽപ്പം നിരാശ നൽകുന്ന വാർത്തയാണ് ഗോൾകീപ്പർ പ്രഭ്ശുകൻ ഗിലിന്റെ കാര്യത്തിൽ ലഭിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായ പ്രഭ്ശുകൻ ഗിലിന് പരിക്ക് ബാധിച്ചിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ പ്രധാന താരത്തിനു പരിക്ക് പറ്റിയത് ആരാധകർക്ക് അൽപ്പം സങ്കടം നൽകുന്നുണ്ട്.

ഗിലിനെ കൂടാതെ രാഹുൽ ബേകെ, ഗ്ലാൻ മാർട്ടിൻസ്, റഹീം അലി തുടങ്ങിയ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. സെപ്റ്റംബർ 22 നാണ്‌ ഇന്ത്യൻ ഫുട്ബോൾ ടീം വിയറ്റ്‌നാമിലേക്ക് സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി വിമാനം കയറുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം കാണാൻ ഫാൻസിന് പ്രവേശനം??പക്ഷെ…

ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം അടിപൊളി?പ്രശാന്തിന് പകരം കിടിലൻ താരം വരുന്നു?