in , ,

LOVELOVE AngryAngry LOLLOL OMGOMG

തോൽപ്പിക്കാനാവില്ലെടാ?ഡ്യൂറണ്ട് കപ്പ്‌ നേടി ദി ബ്ലൂസ്??

ഇന്ത്യൻ ഫുട്ബോളിലെ അതുല്യമായ റെക്കോർഡ് നേട്ടത്തോടെ സീസണിലെ ഡ്യൂറണ്ട് കപ്പ്‌ കിരീടം സ്വന്തമാക്കി ദി ബ്ലൂസ് പുതിയ സീസൺ തുടങ്ങി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാംഗ്ലൂരു എഫ്സി വീഴ്ത്തിയത്.

ഇന്ത്യൻ ഫുട്ബോളിലെ അതുല്യമായ റെക്കോർഡ് നേട്ടത്തോടെ സീസണിലെ ഡ്യൂറണ്ട് കപ്പ്‌ കിരീടം സ്വന്തമാക്കി ദി ബ്ലൂസ് പുതിയ സീസൺ തുടങ്ങി.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാംഗ്ലൂരു എഫ്സി വീഴ്ത്തിയത്.

11-മിനിറ്റിൽ സിൽവയിലൂടെ ഫൈനൽ മത്സരത്തിൽ ലീഡ് നേടിയ ബാംഗ്ലൂരു എഫ്സിക്ക് മറുപടി നൽകി 30-മിനിറ്റിൽ അപൂയയിലൂടെ മുംബൈ സിറ്റി സമനില നേടി ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും ശ്രമങ്ങൾ നടത്തിയെങ്കിലും ഡ്യൂറണ്ട് കപ്പ്‌ കിരീടം സ്വന്തമാക്കുന്ന, വിജയമുറപ്പിക്കുന്ന വിജയഗോൾ നേടിയത് ബാംഗ്ലൂരു എഫ്സിയാണ്.

രണ്ടാം പകുതിയുടെ 61-മിനിറ്റിൽ നായകൻ സുനിൽ ചേത്രിയെടുത്ത കോർണർ കികിൽ നിന്നും ഹെഡ്ഡർ ഗോൾ നേടി അലൻ കോസ്റ്റ ദി ബ്ലൂസിന് കിരീടം നേടികൊടുത്തു.

ഡ്യൂറണ്ട് കപ്പ്‌ കിരീട നേട്ടത്തോടെ ഇന്ത്യൻ ഫുട്ബോളിലെ മേജർ ക്ലബ്ബ് കോമ്പറ്റിഷനുകളിൽ എല്ലാത്തിലും ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്യുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബ്‌ എന്ന സ്വപ്ന നേട്ടമാണ് ദി ബ്ലൂസ് നേടിയത്.

കിടിലൻ മത്സരത്തിൽ വണ്ടർ ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്?

ഇന്ത്യൻ ഫുട്ബോളിന് ബ്ലാസ്റ്റേഴ്‌സ് നൽകിയ സംഭാവനകൾ; ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച 5 ഇന്ത്യൻ താരങ്ങളെ പരിചയപ്പെടാം