in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മറ്റു ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ വന്നോ? ലൂണ പറഞ്ഞതിങ്ങനെ..

സീസൺ അവസാനിച്ചതിന് ശേഷം മറ്റു ക്ലബ്ബുകളിൽ നിന്നും തനിക്ക് ഓഫർ ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായ അഡ്രിയാൻ ലൂണ.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മിന്നുംപ്രകടനം കാഴ്ച വെച്ച വിദേശ താരം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതിയ സീസണിന് മുന്നോടിയായി നീട്ടിയിരുന്നു.

എന്നാൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം മുന്നേറ്റ നിരയിൽ ആരാധക മനസ്സ് കവരുന്ന പ്രകടനം നടത്തിയ സ്പാനിഷ് താരം അൽവരോ വസ്കസും അർജന്റീനിയൻ താരം ജോർഹെ പെരേര ഡയസും ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊണ്ട് മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിലേക്ക് കൂടുമാറിയിരുന്നു.

സീസൺ അവസാനിച്ചതിന് ശേഷം മറ്റു ക്ലബ്ബുകളിൽ നിന്നും തനിക്ക് ഓഫർ ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായ അഡ്രിയാൻ ലൂണ.

“എന്നോട് കേരള ബ്ലാസ്റ്റേഴ്‌സ് കരാർ നീട്ടാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ അത് അംഗീകരിച്ചു. ഞാൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ തുടങ്ങിയിട്ട് കുറച്ചു ആയിട്ടുള്ളൂ, അതിനിടെയിൽ തന്നെ പല ക്ലബ്ബുകളിൽ കളിക്കുന്നതിൽ എനിക്ക് താല്പര്യമില്ല.”

“സ്ഥിരമായി ഒരു ക്ലബ്ബിൽ കളിച്ചു നേട്ടമുണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം, അതിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സിനൊപ്പം തുടരാൻ തീരുമാനിച്ചത്.” – ലൂണ പറഞ്ഞു.

ആരാധകരുടെ ഇഷ്ട താരങ്ങളായ അൽവരോ വസ്കസ്, ജോർഹെ പെരേര ഡയസ് എന്നിവർ ക്ലബ്ബ്‌ വിട്ടപ്പോഴും ലോയൽറ്റിയുടെ പ്രതീകമായി ക്ലബ്ബിൽ തുടർന്ന വിദേശ താരങ്ങളാണ് അഡ്രിയാൻ ലൂണയും മാർക്കോ ലെസ്‌കോവിച്ചും.

പുതിയ വിദേശ താരം നാട്ടിലേക്ക് മടങ്ങി, ഗോകുലം കേരളക്ക് പണി കിട്ടി

ഈ 3 പേർ ആദ്യ ഇലവനിൽ നിന്നും പുറത്താകും; ഓസീസിനെതിരെയുടെ രണ്ടാം മത്സരത്തിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ